Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് ഒരുക്കം...

പന്തളത്ത് ഒരുക്കം എങ്ങുമെത്തിയില്ല

text_fields
bookmark_border
പന്തളം: മണ്ഡലകാല തീർഥാടനം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ . ഒരുക്കങ്ങൾക്കായി മൂന്നു മാസം മുമ്പുതന്നെ മന്ത്രിതലത്തിൽ ആദ്യ അവലോകനയോഗം ചേർന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല. മുൻ കാലങ്ങളിൽ പന്തളത്തെ തീർഥാടന ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയ സ്ഥലം എം.എൽ.എയും നഗരസഭയും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരുക്കം വിലയിരുത്താൻ ഒന്നിലധികം യോഗങ്ങൾ ബോർഡും നഗരസഭയും വിളിച്ചു ചേർക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ ഒരെണ്ണം പോലും ചേരാനായില്ല. കലക്ടർ ഒരു തവണപോലും പന്തളത്തേക്ക് എത്തിയിട്ടില്ല. ദേവസ്വം ബോർഡി​െൻറ നേതൃത്വത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പെയിൻറിങ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. വലിയകോയിക്കൽ ക്ഷേത്രത്തിൽ ബോർഡി​െൻറ വകയായി നടത്തിയിരുന്ന അന്നദാനം നിർത്തലാക്കിയെന്ന പ്രത്യേകതയും ഈ തീർഥാടന കാലത്തിനുണ്ട്. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ ക്ഷേത്ര ഉപദേശക സമിതി നേതൃത്വത്തിൽ അന്നദാനം നടത്താൻ തത്ത്വത്തിൽ അംഗീകരിച്ചിരുന്നെങ്കിലും പുതിയ സാഹചര്യത്തിൽ ഇതിനും അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് വിവരം. പന്തളത്ത് ആകെ നടക്കുന്നത് വികസനപ്രവർത്തനത്തി​െൻറ ഭാഗമായുള്ള കെട്ടിട നിർമാണം മാത്രമാണ്. അതാവെട്ട ഈ സീസണിൽ പൂർത്തീകരിക്കാൻ കഴിയില്ല. ക്ഷേത്രക്കടവിലെ തകർന്ന കൽക്കെട്ട് അറ്റകുറ്റപ്പണി നടത്താൻ ദേവസ്വം ബോർഡ് എസ്റ്റിമേറ്റ് എടുത്തെങ്കിലും പണി തുടങ്ങിയിട്ടില്ല. തകർന്ന കൽക്കെട്ടിനു മുകളിൽ വേണം സീസൺകാലത്ത് പൊലീസ്, അഗ്നിശമന സേന എന്നിവയുടെ എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കാൻ. വലിയകോയിക്കൽ ദർശനത്തിന് എത്തുന്നവർക്കു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ കുളിച്ചുദർശനം നടത്താനോ വിശ്രമിക്കാനോ സൗകര്യം പരിമിതമാണ്. പുതിയ കെട്ടിടത്തി​െൻറ രണ്ടു നില മണ്ഡലകാലത്തിനു മുമ്പ് പൂർത്തീകരിക്കുമെന്ന ദേവസ്വം ബോർഡി​െൻറ വാഗ്ദാനവും നടപ്പാകുന്ന ലക്ഷണമില്ല. പാർക്കിങ്ങിനു താൽക്കാലിക സംവിധാനം ഒരുക്കിയില്ലെങ്കിൽ ഇക്കുറി വലയും. ഒക്ടോബർ 25ന് ഒരുക്കം വിലയിരുത്താൻ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എടുത്ത തീരുമാനങ്ങളും നടപ്പാക്കിയിട്ടില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ സർക്കാറും ദേവസ്വം ബോർഡും ചേർന്നു പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന കാര്യവും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story