Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇളംഗമംഗലം ഗവ. എല്‍.പി...

ഇളംഗമംഗലം ഗവ. എല്‍.പി സ്‌കൂള്‍ നവീകരണത്തിന്​ തുടക്കം

text_fields
bookmark_border
പത്തനംതിട്ട: പതിനായിരങ്ങള്‍ക്ക് അറിവുപകര്‍ന്ന ഇളംഗമംഗലം ഗവ. എൽ.പി സ്‌കൂളി​െൻറ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ചിറ്റയം ഗോപകുമാര്‍ എം.എൽ.എ ഉദ്ഘാടനം നിര്‍വഹിച്ചു. 70 വര്‍ഷം പാരമ്പര്യമുള്ള വിദ്യാലയം ആധുനിക കാലഘട്ടത്തിന് അനുസരിച്ച് മാറേണ്ടത് അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സ്‌കൂള്‍ നവീകരണത്തിന് 96.12 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ ബലപ്പെടുത്തുന്നതോടൊപ്പം ആധുനികരീതിയിലുള്ള ക്ലാസ് മുറികള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ആധുനിക കിച്ചണ്‍, ജൈവവൈവിധ്യ സംവിധാനങ്ങള്‍ എന്നിവയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കുന്നത്. നിര്‍മാണ ചുമതല സംസ്ഥാന ഹാബിറ്റാറ്റിനെയാണ് സര്‍ക്കാര്‍ ഏല്‍പിച്ചിരിക്കുന്നത്. ഏഴംകുളം പഞ്ചായത്ത് പ്രസിഡൻറ് വിജു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ബി. സതികുമാരി, ആർ.ബി. രാജീവ്കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമതി, എസ്.എസ്.എ അടൂര്‍ ബി.പി.ഒ കെ.എൻ. ശ്രീകുമാര്‍, ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരസ്വതി ഗോപി, സെക്രട്ടറി വിദ്യാധരന്‍പിള്ള, ഹെഡ്മിസ്ട്രസ് പദ്മിനി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story