Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിത്തിര ആട്ടത്തിരുനാൾ...

ചിത്തിര ആട്ടത്തിരുനാൾ ആഘോഷം ആചാരമായത്​ പതിറ്റാണ്ടുകൾക്കു മുമ്പ്​

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാൾ ആഘോഷം എന്ന ആചാരം വന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് മാത്രം. തിരുവിതാംകൂറിലെ അവസാന രാജപ്രമുഖനായ ചിത്തിര തിരുനാൾ ബാലരാമവർമക്കുവേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ഒരു ആചാരമാണ് ചിത്തിര ആട്ട വിശേഷപൂജ. മഹാരാജാവി​െൻറ പിറന്നാൾ ദിവസമായ തുലാമാസത്തിലെ ചിത്തിര നക്ഷത്രദിവസമാണ് ചിത്തിര ആട്ടത്തിരുനാളായി ആഘോഷിക്കുന്നത്. 1912ലാണ് ചിത്തിര തിരുനാൾ ജനിച്ചത്. എല്ലാ വർഷവും പിറന്നാളിന് അദ്ദേഹം ശബരിമലയിൽ എത്തുമായിരുന്നു. അന്ന് നടതുറന്ന് രാജാവി​െൻറ ആയുരാരോഗ്യസൗഖ്യത്തിനായി പ്രേത്യക പൂജയും നടത്തിയിരുന്നു. ഇത് ചിത്തിര ആട്ടവിശേഷം എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് എത്തിക്കുന്ന നെയ്യ് ഉപയോഗിച്ചാണ് ഇൗ ദിവസം ആദ്യം നെയ്യഭിഷേകം നടത്തുന്നത്. അത് പിന്നെ ആചാരമായി മാറുകയായിരുന്നു. ഹിന്ദു വിശ്വാസപ്രകാരം മരിച്ചുപോയ ആളുകളുടെ ജന്മദിനം കൊണ്ടാടാറില്ല. ചിത്തിര തിരുനാൾ ബാലരാമവർമയുടെ മരണശേഷവും ശബരിമലയിൽ ഇൗ ആചാരം തുടരുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story