Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരക്ഷാകർത്താക്കളുടെ...

രക്ഷാകർത്താക്കളുടെ ശാക്തീകരണം കാലഘട്ടത്തിെൻറ ആവശ്യകത

text_fields
bookmark_border
പത്തനംതിട്ട: മാറുന്ന സാഹചര്യങ്ങളിൽ കുട്ടികളെ മികച്ച വ്യക്തിത്വങ്ങളായി രൂപപ്പെടുത്താൻ രക്ഷാകർത്താക്കളുടെ ശാക്തീകരണം വളരെ പ്രാധാന്യം അർഹിക്കുന്നതായി സബ് ജഡ്ജും ജില്ല ലീഗൽ സർവിസ് സൊസൈറ്റി സെക്രട്ടറിയുമായ ആർ. ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. പത്തനംതിട്ട ദിശ സ്കൂൾ ഓഫ് പേരൻറിങ്ങി​െൻറ ഭാഗമായി നടത്തിയ രക്ഷാകർതൃ പരിശീലന മൊഡ്യൂൾ തയാറാക്കുന്നതിനായി സംഘടിപ്പിച്ച ശിൽപശാല അബാൻ കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിവരുന്ന ദിശ രക്ഷാകർത്താക്കളുടെ ശാക്തീകരണ ലക്ഷ്യവുമായാണ് സ്കൂൾ ഓഫ് പേരൻറിങ് എന്ന പേരിൽ പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്. പ്രസിഡൻറ് എം.ബി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ജോൺ ജേക്കബ്, ഷാൻ രമേഷ് ഗോപൻ, പ്രിൻസ് ഫിലിപ്പ്, സെബിൻ ആൻറണി, ആർ. മണികണ്ഠൻ, ഷിജു എം. സാംസൺ, ലത, അജിത് ആർ. പിള്ള, ഫാ. മോൻസി പി. ജേക്കബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story