Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്മൃതിപഥം:...

സ്മൃതിപഥം: കെ.പി.എം.എസ്​ മല്ലപ്പള്ളിയിൽ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
മല്ലപ്പള്ളി: സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്ര വിപ്ലവത്തി​െൻറ 125ാമത് വാർഷികം സ്മൃതിപഥം കെ.പി.എം.എസ് താലൂക്ക് യൂനിയൻ നേതൃത്വത്തിൽ നടത്തി. സാംസ്കാരിക സമ്മേളനം യാക്കോബായ സഭ നിരണം ഭദ്രാസനാധിപ ൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് റെജി സാമുവൽ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സുജാത അനുമോദിച്ചു. പ്രഫ. ടോണി മാത്യു, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എൻ.സി. രാജപ്പൻ, അശോക് മല്ലപ്പള്ളി, കെ.പി. മനോജ്, രാങ്കപ്പൻ, വി.കെ. സുരേന്ദ്രൻ, കെ.ടി. യോഗിദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story