Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടമ്പനാട് ഗോവിന്ദപുരം ...

കടമ്പനാട് ഗോവിന്ദപുരം ചന്തയിൽ അന്നപൂർണ കുടുംബശ്രീ കഫേ തുടങ്ങി

text_fields
bookmark_border
അടൂർ: കടമ്പനാട് ഗോവിന്ദപുരം ചന്തയിൽ ചുക്കുകാപ്പിയും ആവിയിൽ പുഴുങ്ങിയ നാടൻഭക്ഷണവുമായി അന്നപൂർണ കുടുംബശ്രീ കഫേ പ്രവർത്തനം ആരംഭിച്ചു. പുട്ട്, ഇഡലി, ഇലയപ്പം, കിണ്ണത്തപ്പം, പയർ, ഏത്തക്ക പുഴുങ്ങിയത് എന്നിവയും ചായയും ദിവസവും പഴങ്കഞ്ഞിയും ലഭിക്കും. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ 12 ാം വാർഡ് അക്ഷയ കുടുംബശ്രീയിലെ സുധർമിണി, രഞ്ജു, ചന്ദ്രിക, ശോഭ, സുജ എന്നിവരുടെ കൂട്ടായ്മയിലാണ് കുടുബശ്രീ കഫേ യാഥാർഥ്യമായത്. വാർഡ് അംഗം അനൂപി​െൻറ പിന്തുണയുമുണ്ട്. പഞ്ചായത്തി​െൻറ സഹകരണത്തോടെ ഒമ്പതു ലക്ഷം രൂപ ചെലവഴിച്ചു. വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള 15 ലക്ഷം രൂപയുടെ റിവോൾവിങ് ഫണ്ട്, മാച്ചിങ് ഗ്രാൻഡ്, പലിശ സബ്സിഡി എന്നിവയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തി​െൻറ 2018-19 വാർഷിക പദ്ധതിയിലെ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം പദ്ധതി കുടുംബശ്രീകഫേ വഴി നടപ്പാക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.ആർ. അജീഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ കുടുംബശ്രീ ജില്ല കോഓഡിനേറ്റർ സാബിർ ഹുസൈനെയും ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവത്തിൽ പങ്കെടുത്ത അഞ്ജനയെയും പൊന്നാടയണിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ മോനി കുഞ്ഞുമോൻ, പി. ലീന, ആർ. സുരേഷ് കുമാർ, ബി. രഞ്ജിത്, കെ.ജി. ശിവദാസൻ, ഉഷകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story