Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുഞ്ഞുമനസ്സുകൾക്ക്...

കുഞ്ഞുമനസ്സുകൾക്ക് സാന്ത്വനവും കൈത്താങ്ങുമായി തോട്ടപ്പുഴശ്ശേരിയിൽ അംഗൻവാടി സംഗമം

text_fields
bookmark_border
കോഴഞ്ചേരി: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ ചിറയിറമ്പിൽ നടന്ന അംഗൻവാടി സംഗമം ശ്രദ്ധേയമായി. വെള്ളപ്പൊക്കക്കെടുതിയിൽ ആഴ്ചകളോളം പഠനം മുടങ്ങിയ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. വീടുകളിലും അംഗൻവാടികളിലും വെള്ളം കയറിയതിനാൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നവരാണ് ഇവരിലധികവും. പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് പ്രളയത്തിന് കാരണമായത്. കളിയും ചിരിയുമൊന്നുമില്ലാതെ മറ്റുള്ളവർ കൊണ്ടെത്തിക്കുന്ന ആഹാരം മാത്രം കഴിച്ച് ദിവസങ്ങളോളം ജീവിക്കേണ്ടി വന്നു. നടുക്കുന്ന ഓർമകളാൽ കലുഷിതമായ കുരുന്നുകളുടെ മനസ്സിൽ പ്രതീക്ഷയുടെ പുതിയ ഉണർവ് സൃഷ്ടിക്കാനും ആശ്വാസം പകരാനുമാണ് ഇത്തരമൊരു സംഗമം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷ​െൻറ നേതൃത്വത്തിലാണ് കുരുന്നുകൾക്കൊരു കൈത്താങ്ങ് എന്ന പരിപാടി സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂരാണ് ഇതിനുള്ള അവസരം ഒരുക്കിയത്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുത്തു. 13 വാർഡിലായി 17 അംഗൻവാടിയാണ് ഇവിടെ പ്രവർത്തിച്ച് വരുന്നത്. ചളിവെള്ളം കയറിയ മിക്ക അംഗൻവാടികളും ഇനിയും പൂർവസ്ഥിതിയിലായിട്ടില്ല. കുട്ടികൾക്ക് പ്രഥമ ശ്രുശൂഷ നൽകാൻ എല്ലാ അംഗൻവാടികൾക്കും ഫസ്റ്റ് എയ്ഡ് ബോക്സുകൾ സൗജന്യമായി നൽകി. വിവിധ സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകളും വിദ്യാർഥികൾക്ക് വിതരണം ചെയ്തു. ആേൻറാ ആൻറണി എം.പി ഉദ്ഘാടനം നിർവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിച്ചു. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എൽസി ക്രിസ്റ്റഫർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് സി.വി. ഗോപാലകൃഷ്ണൻ നായർ, പഞ്ചായത്ത് അംഗങ്ങളായ മഞ്ജു ലക്ഷ്മി, ലത ചന്ദ്രൻ, ഷെറിൻ റോയി, പ്രകാശ് കുമാർ, സാറാമ്മ ജേക്കബ്, സി.എസ്. അനീഷ് കുമാർ, സി.ഡി.എസ് സൂപ്പർവൈസർ പ്രേമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story