Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജാഥക്ക്​ റാന്നിയിൽ...

ജാഥക്ക്​ റാന്നിയിൽ സ്വീകരണം നൽകി

text_fields
bookmark_border
റാന്നി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന . പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ക്യാപ്റ്റനായ ജാഥയാണ് ചൊവ്വാഴ്ച റാന്നിയിൽ എത്തിയത്. പ്രളയത്തിൽ തകർന്ന വായനശാലകളുടെ പുനരുദ്ധാരണത്തിന് പുസ്തക ചലഞ്ച് പദ്ധതിപ്രകാരം വിവിധ വായനശാലകളിൽനിന്ന് ശേഖരിച്ച പുസ്തകങ്ങൾ ജാഥ ക്യാപ്റ്റന് കൈമാറി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻറ് എം.വി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആർ. തുളസീധരൻപിള്ള, താലൂക്ക് സെക്രട്ടറി പി.കെ. പ്രഭാകരൻ, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ജോസഫ് കുര്യാക്കോസ്, ഹരികൃഷ്ണൻ, കെ.എസ്. പിള്ള, ജോർജ് ഫിലിപ്, പി.കെ. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story