Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രളയത്തിൽ അടിഞ്ഞ...

പ്രളയത്തിൽ അടിഞ്ഞ മാലിന്യം തിരുവല്ല ക്രിസ്​ ഗ്ലോബൽ േട്രഡേഴ്സിന് കൈമാറി

text_fields
bookmark_border
പന്തളം: കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കരക്കടിഞ്ഞ തുമ്പമൺ പഞ്ചായത്തി​െൻറ പരിധിയിൽ വരുന്ന മാലിന്യം ഹരിതകർമ സേനയുടെ നേതൃത്വത്തിൽ സൂക്ഷിച്ചിരുന്നത് തിരുവല്ല ക്രിസ് ഗ്ലോബൽ േട്രഡേഴ്സിന് കൈമാറിയതായി പ്രസിഡൻറ് സഖറിയ വർഗീസ് പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇരുമ്പ് ഉൽപന്നങ്ങൾ, പൊട്ടുന്ന കുപ്പികൾ, ചെരിപ്പുകൾ, ഇലക്േട്രാണിക്സ് സാധനങ്ങൾ എന്നിവയാണ് ഹരിത സഹായ സ്ഥാപനത്തിന് കൈമാറിയത്. അടുത്തഘട്ടമായി 60 രൂപ യൂസർ ഫീസ് ഈടാക്കി അജൈവ മാലിന്യ സംസ്കരണം നടത്തുന്ന വീടുകളിൽ ഹരിതകർമ സേന അംഗം മാസത്തിൽ രണ്ടുതവണ പരിശോധന നടത്തും. ഇതിനായി പ്രദേശത്തെ വീടുകളും ഗ്രാമപഞ്ചായത്തി​െൻറ ഹരിത കൺസോർട്ട്യവും ചേർത്ത് കരാർ െവക്കും. എല്ലാ വീടുകളിൽനിന്നും നിശ്ചിത ഇടവേളകളിൽ കടലാസ്, പ്ലാസ്റ്റിക് മാലിന്യം, മരുന്നു സ്ട്രിപ്പുകൾ, ടൂത്ത് പേസ്റ്റ്, നിത്യോപയോഗ വസ്തുകളുടെ ട്യൂബുകൾ, പൊട്ടുന്ന ഗ്ലാസുകൾ, ഈ-വേസ്റ്റ്, െലതർ ഉൽപന്നങ്ങൾ എന്നിവ ശേഖരിക്കാൻ ഹരിതകർമ സേന അംഗങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിക്കും. ഗ്രാമപഞ്ചായത്തി​െൻറ പരിധിയിലുള്ള ഒാഡിറ്റോറിയങ്ങൾ, കല്യണമണ്ഡപങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗ്രീൻ േപ്രാട്ടോകോൾ നടപ്പാക്കുമെന്നും പ്രസിഡൻറ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story