Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംസ്ഥാന സീനിയർ ഗുസ്​തി ...

സംസ്ഥാന സീനിയർ ഗുസ്​തി ചാമ്പ്യൻഷിപ്​ തിരുവല്ലയിൽ

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന സീനിയർ 66ാമത് പുരുഷ, 21ാമത് വനിത ഫ്രീസ്റ്റൈൽ, ഗ്രീക്കോ റോമൻ ഗുസ്തി ചാമ്പ്യൻഷിപ് നവംബർ 10, 11 തീയതികളിൽ തിരുവല്ലയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല സീനിയർ ഗുസ്തി മത്സരങ്ങൾക്ക് ആദ്യമായാണ് ജില്ല ആതിഥ്യം വഹിക്കുന്നത്. തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. 14 ജില്ലകളിൽനിന്നായി നാനൂറിൽപരം പുരുഷ-വനിത കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നത്. ഇൗ ചാമ്പ്യൻഷിപ്പിൽനിന്ന് ഒന്നും രണ്ടും സ്ഥാനം നേടുന്നവർ നവംബർ 29 മുതൽ ഡിസംബർ രണ്ടുവരെ യു.പിയിലെ ഗോണ്ടയിൽ നടക്കുന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന കേരള ടീമിനെ പ്രതിനിധാനം ചെയ്യും. ഇൗ ദേശീയ ചാമ്പ്യൻഷിപ്പിൽ എട്ടാം സ്ഥാനത്തിനു മുകളിൽ എത്തുന്നവർക്ക് 2019 മാർച്ച് 30 മുതൽ ഏപ്രിൽ 14വരെ ഗോവയിൽ നടത്തുന്ന 35ാമത് നാഷനൽ ഗെയിംസിൽ പെങ്കടുക്കാൻ അവസരം ലഭിക്കും. ചാമ്പ്യൻഷിപ് 10ന് ഉച്ചക്ക് രണ്ടിന് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാനും ജില്ല ഗുസ്തി അസോസിയേഷൻ പ്രസിഡൻറുമായ ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിക്കും. ഗുസ്തി അസോസിയേഷൻ ദേശീയ പ്രസിഡൻറും ഒളിമ്പിക്സിൽ ഇന്ത്യൻ ടീമി​െൻറ മാനേജറും ആയിരുന്ന വി.എൻ. പ്രസൂദ്, ഒാർത്തേഡാക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ, മുൻ നഗരസഭ ചെയർമാൻ ആർ. അജയകുമാർ, എം.പി. ഗോപാലകൃഷ്ണൻ, ഗുസ്തി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എ.ഡി. ജോൺ എന്നിവർ സംസാരിക്കും. ജില്ല പ്രസിഡൻറ് ചെറിയാൻ പോളച്ചിറക്കൽ, സെക്രട്ടറി ജേക്കബ് ജോർജ് കുറ്റിയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story