Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊതിയൂറും...

കൊതിയൂറും വിഭവങ്ങളുമായി മങ്ങാരം സ്​കൂളിൽ ഭക്ഷ്യമേള

text_fields
bookmark_border
പന്തളം: ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചുകളയാൻ കഴിവുള്ള വാഴപ്പിണ്ടി തോരൻ മുതൽ ഇലയും പച്ചക്കറിയും ഇടകലർത്തിയുണ്ടാക്കിയ സുന്ദരി പുട്ടുവരെ നിരന്നപ്പോൾ എല്ലാവരുടെയും നാവിൽ കൊതിയൂറി. മങ്ങാരം ഗവ. യു.പി സ്കൂളിലാണ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഭക്ഷ്യമേളയൊരുക്കിയത്. കുട്ടികളുടെ ശാസ്ത്ര പ്രദർശനവും കരകൗശല പ്രദർശനവും ഉണ്ടായിരുന്നു. വിവിധതരം പഴച്ചാറുകൾ, അച്ചാറുകൾ, ഇലത്തോരൻ, പായസം, പുഴുക്കുകൾ, കറികൾ, പലഹാരങ്ങൾ, കേക്കുകൾ, ഹൽവകൾ തുടങ്ങി എല്ലാവിധ ഭക്ഷണങ്ങളും മേളയിൽ നിരന്നു. ഭക്ഷണത്തിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള മാർഗം, കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതി, ജലസംരക്ഷണി, സോപ്പ് നിർമാണം, പേപ്പറിലും തുണിയിലും ഉണ്ടാക്കുന്ന വസ്തുക്കൾ, പഴയ പാത്രങ്ങൾ, പഴയകാല വീട്ടുപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. പന്തളം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലസിത മേള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ബി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ കൗൺസിലർ ജി. അനിൽ കുമാർ, എസ്. അമീർജാൻ, എസ്. ശ്രീദേവി, ടി.എൻ. കൃഷ്ണപിള്ള, പ്രഥമാധ്യാപിക ഡി. രജിത, സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം കെ.എച്ച്. ഷിജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story