Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസുരക്ഷ വിലയിരുത്താൻ...

സുരക്ഷ വിലയിരുത്താൻ കലക്​ടറെത്തി

text_fields
bookmark_border
ശബരിമല: നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണം വിലയിരുത്താൻ കലക്ടർ പി.ബി. നൂഹ് സന്നിധാനത്തെത്തി. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് അദ്ദേഹം എത്തിയത്. വലിയ നടപ്പന്തലിനോട് ചേർന്നുള്ള ശൗചാലയത്തി​െൻറ ടാങ്ക് പൊട്ടിയൊഴുകുന്നുവെന്ന പരാതി ഭക്തർ കലക്ടറോട് പറഞ്ഞു. ശൗചാലയത്തി​െൻറ ശോച്യാവസ്ഥ നേരിൽക്കണ്ട് മനസ്സിലാക്കിയ അദ്ദേഹം മണ്ഡലകാല ആരംഭത്തിന് മുമ്പ് പരിഹാരം കാണുന്നതിനുള്ള നിർദേശം ബന്ധപ്പെട്ടവർക്ക് നൽകി. സന്നിധാനത്തെ ഹോട്ടലുകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇത്തരം സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഐ.ജി, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകീട്ട് ഏഴോടെ മടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story