Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുസ്തക ചലഞ്ച്:...

പുസ്തക ചലഞ്ച്: മല്ലപ്പള്ളിയിൽനിന്ന്​ പുസ്തകങ്ങൾ ഏറ്റുവാങ്ങി

text_fields
bookmark_border
മല്ലപ്പള്ളി: പ്രളയക്കെടുതിയിൽപെട്ട് നശിച്ച ഗ്രന്ഥശാലകളുടെ പുനർനിർമിതിയുടെ ഭാഗമായി ഗ്രന്ഥശാല സംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന ജാഗ്രത സാംസ്കാരിക ജാഥക്ക് മല്ലപ്പള്ളിയിൽ സ്വീകരണം നൽകി. സ്വകാര്യ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മല്ലപ്പള്ളി താലൂക്കിലെ പുസ്തക ചലഞ്ച് പരിപാടിയിലുടെ ശേഖരിച്ച പുസ്തകങ്ങൾ ജാഥ ക്യാപ്റ്റനും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറുമായ ഡോ. കെ.വി. കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങി. വൈസ് ക്യാപ്റ്റൻ കെ.എസ്. പിള്ള, മാനേജർ പി.കെ. സുധാകരൻ, അംഗങ്ങളായ കീഴാറ്റൂർ അനിയൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ബി. ഹരികൃഷ്ണൻ, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ആർ. തുളസീധരൻ പിള്ള, ജോയൻറ് സെക്രട്ടറി പി.ടി. രാജപ്പൻ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജിനോയ് ജോർജ്, സെക്രട്ടറി തോമസ് മാത്യു, അംഗങ്ങളായ ജോസ് കുറഞ്ഞൂർ, പി.പി. ഉണ്ണികൃഷ്ണൻ നായർ, ഒ.കെ. ഗിരിഷ്, ബിന്ദു ചാത്തനാട്ട്, ഓമനക്കുട്ടിയമ്മ, പി.ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story