Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാലത്തിന് ഭീഷണിയായി...

പാലത്തിന് ഭീഷണിയായി വാകമരം

text_fields
bookmark_border
പന്തളം: കുളവള്ളി പാലത്തിനു ഭീഷണിയായി വഴിയോരത്ത് വാകമരം വളരുന്നു. പന്തളം കുരമ്പാല-കീരുകുഴി പാതയിൽ കുളവള്ളി പാലത്തി​െൻറ സംരക്ഷണഭിത്തിയോട് ചേർന്നാണ് മരം വളർന്നു കൊണ്ടിരിക്കുന്നത്. മരം വളരുന്നതനുസരിച്ച് വേരുകൾ സംരക്ഷണ ഭിത്തിക്കുള്ളിലേക്ക് ഇറങ്ങിത്തുടങ്ങി. ഇതോടെ പാലത്തി​െൻറ സംരക്ഷണ ഭിത്തിക്ക് വിള്ളലുണ്ടായതായി പറയുന്നു. നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന റോഡിലാണ് കുളവള്ളി പാലം. ഭാരം കയറ്റിയ വാഹനങ്ങൾ അടക്കം കടന്നുപോകുന്ന റോഡാണ്. കുരമ്പാലയിൽനിന്ന് ജില്ല ആസ്ഥാനത്തേക്ക് പോകാൻ എളുപ്പമാർഗമാണിത്. പാലത്തിനു ബലക്ഷയമുണ്ടാകുന്നത് ഗതാഗതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പന്തളം നഗരസഭ പ്രദേശത്താണ് മരം വളർന്നുനിൽക്കുന്നത്. നിരവധി തവണ നാട്ടുകാർ പരാതി പറഞ്ഞെങ്കിലും പ്രയോജനമില്ലെന്ന ആക്ഷേപമുണ്ട്. മരം മുറിച്ചുമാറ്റി പാലം സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story