Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല കർമസമിതി അഖണ്ഡ...

ശബരിമല കർമസമിതി അഖണ്ഡ നാമജപയജ്ഞം തുടങ്ങി

text_fields
bookmark_border
പന്തളം: ശബരിമല ആചാര സംരക്ഷണത്തിന് . പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലാണ് നാമജപം. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാരവർമ ഉദ്ഘാടനം ചെയ്തു. കർമസമിതി ജില്ല സംയോജകൻ ബി. സുരേഷ്, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി, ആർ. മോഹനൻ, കെ.ആർ. കൃഷ്ണപിള്ള, എം.ബി. ബിനുകുമാർ, കെ.ആർ. രവി, സുഭാഷ് കുമാർ, അരുൺകുമാർ, കെ. രാജേന്ദ്രൻ, ബാബുക്കുട്ടൻ എന്നിവർ പങ്കെടുത്തു. ശബരിമല നട തുറന്ന തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിച്ച നാമജപയജ്ഞം ചൊവ്വാഴ്ച രാത്രി 10 വരെ തുടരും. ശിവദാസ​െൻറ കുടുംബത്തിന് ഒരുലക്ഷം സഹായം പന്തളം: ശബരിമല യാത്രക്കിടെ മരിച്ച ശിവദാസ​െൻറ കുടുംബത്തിന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഒരുലക്ഷം രൂപ നൽകി. സംസ്ഥാന അധ്യക്ഷൻ എം.കെ. ഗോപിനാഥൻ, ജില്ല ഓർഗനൈസിങ് സെക്രട്ടറി വിനു ഹരിനാരായണൻ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി രജീഷ് രാമചന്ദ്രൻ എന്നിവർ ശിവദാസ​െൻറ വീട്ടിലെത്തി സഹായധനം കൈമാറി. കേസുമായി മുന്നോട്ടുപോകാൻ ബന്ധുക്കൾക്ക് എ.എച്ച്.പി എല്ലാ സഹായവും ഉറപ്പുനൽകിയതായി ജില്ല ഓർഗനൈസിങ് സെക്രട്ടറി വിനു ഹരിനാരായണൻ പറഞ്ഞു. മെഡിക്കൽ ക്യാമ്പ് 18ന് പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റിയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും 18ന് രാവിലെ ഒമ്പത് മുതൽ പത്തനംതിട്ട ടൗൺ ഹാളിൽ നടത്തും. 50 രൂപ നിരക്കിൽ തൈറോയിഡ് ടെസ്റ്റിന് സൗകര്യവുമുണ്ട്. ഫോൺ: 8547537951, 9747190527.
Show Full Article
TAGS:LOCAL NEWS 
Next Story