Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗതാഗതക്കുരുക്കില്‍...

ഗതാഗതക്കുരുക്കില്‍ മുറുകി കോന്നി നഗരം

text_fields
bookmark_border
കോന്നി: നഗരം അനുദിനം ഗതാഗതക്കുരുക്കില്‍ മുറുകുന്നു. കോന്നി സെന്‍ട്രല്‍ ജങ്ഷന്‍, ചൈനാമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് തിരക്ക് വര്‍ധിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ കോന്നി ഗ്രാമപഞ്ചായത്തി​െൻറയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെന്നും ജനങ്ങള്‍ പറയുന്നു. പുനലൂര്‍-മൂവാറ്റുപുഴ റോഡ്, ആനക്കൂട്-പൂങ്കാവ് റോഡ്, കോന്നി-പോസ്റ്റ് ഒാഫിസ് റോഡ് തുടങ്ങിയ നാല് റോഡുകളുടെ സംഗമസ്ഥലമാണ് കോന്നി സെന്‍ട്രല്‍ ജങ്ഷന്‍. അവധിദിനങ്ങള്‍ കഴിഞ്ഞുള്ള പ്രവൃത്തി ദിനങ്ങളിലാണ് തിരക്ക് വര്‍ധിക്കുന്നത്. ട്രാഫിക് പൊലീസി​െൻറ സേവനവും പലപ്പോഴും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. റോഡരുകിലെ അനധികൃത പാര്‍ക്കിങ്ങും ഗതാഗത ക്കുരുക്കിൻറ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പൊലീസ് സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് സമീപത്തായാണ് പലപ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കോന്നി ഗ്രാമപഞ്ചായത്ത് മുമ്പ് നഗരത്തില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കിയിരുന്നെങ്കിലും ഫലപ്രദമായില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിൽ പലചരക്ക് സാധനങ്ങളും മറ്റും ഇറക്കുന്ന ഇതര സംസ്ഥാന വാഹനങ്ങളും ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നുണ്ട്. ളാക്കൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡിലേക്ക് കടക്കുമ്പോഴാണ് ഗതാഗതക്കുരുക്ക് മുറുകുന്നത്. കോന്നി ബൈപാസ് യാഥാര്‍ഥ്യമായെങ്കില്‍ മാത്രമേ ഇതിനു പരിഹാരം കാണാനാകുവെന്നും ജനങ്ങള്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story