Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവകേരള നിർമിതിക്ക്...

നവകേരള നിർമിതിക്ക് ഐക്യസന്ദേശവുമായി വിദ്യാർഥികളുടെ മെഗ ഷോ

text_fields
bookmark_border
റാന്നി: നവകേരള നിർമിതിക്ക് ഐക്യസന്ദേശവുമായി എണ്ണൂറാംവയൽ സി.എം.എസ് സ്‌കൂൾ മെഗ ഷോ. 450 വിദ്യാർഥികൾ അണിനിരന്നു. കേരളത്തി​െൻറ സാംസ്കാരിക പൈതൃകം, പാരമ്പര്യം, ചരിത്രം, പ്രകൃതി ഭംഗി എന്നിവ വർണിക്കുന്ന ഗാനങ്ങൾക്കൊപ്പം കുട്ടികൾ ചുവടുവെച്ചു. കുട്ടികൾ ചേർന്നുനിന്ന് രൂപപ്പെടുത്തിയ കേരളത്തി​െൻറ ഭൂപടത്തിൽ ചരിത്ര പുരുഷന്മാരുടെയും സാംസ്കാരിക നായകരുടെയും വേഷത്തിൽ കുട്ടികൾ അണിനിരന്നു. കേരളപ്പിറവി ദിനാഘോഷങ്ങൾ ജില്ല പഞ്ചായത്ത് അംഗം എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ യേശുദാസ് പി. ജോർജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജി തോമസ്, അംഗങ്ങളായ ടി.പി. അനിൽകുമാർ, എസ്. അമ്പിളി, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി.ടി. മാത്യു, പി.ടി.എ പ്രസിഡൻറ് ഷൈനു ചാക്കോ, എസ്‌. കൃഷ്ണകുമാർ, ശ്രീജ ബിജു, സോന മോൾ എം. സിജി, ദേവിക ബിജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story