Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടുംബശ്രീ...

കുടുംബശ്രീ കൂട്ടായ്മയിൽ നാണിക്ക് വീടൊരുങ്ങി

text_fields
bookmark_border
പന്തളം: കുടുംബശ്രീ കൂട്ടായ്മയുടെ കരുതലിൽ യാഥാർഥ്യമായത് ഒരു കുടുംബത്തിന് മേൽക്കൂരയുടെ സുരക്ഷിതത്വം. നഗരസഭയിലെ 350 കുടുംബശ്രീ യൂനിറ്റുകളിലെ 6000 അംഗങ്ങൾ 50 രൂപ വീതം പിരിച്ച് മൂന്നു ലക്ഷം രൂപ സ്വരൂപിച്ചാണ് പൂഴിക്കാട് തെക്കേച്ചരിവിൽ നാണിക്കായി (70) വീട് നിർമിച്ചത്. മൂന്നുലക്ഷം രൂപയുടെ ബജറ്റിൽ പണിതുടങ്ങിയെങ്കിലും പൂർത്തിയായപ്പോൾ അഞ്ചു ലക്ഷം രൂപയോളം ചെലവായി. അധികമായി വേണ്ടിവന്ന നിർമാണ സാമഗ്രികൾ സുമനസ്സുകൾ നൽകി. സിറ്റൗട്ട്, ഹാൾ, ബെഡ് റൂം, അടുക്കള എന്നിവ ഉൾപ്പെട്ട വീടാണ് പൂർത്തിയാക്കിയത്. 15ന് ഗൃഹപ്രവേശനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കുടുംബശ്രീ ചെയർപേഴ്സൻ ശ്രീദേവി പറഞ്ഞു. ചെറുമകനെ നൈപുണ്യവികസന പദ്ധതിയിലൂടെ ഇലക്ട്രിക്കൽ ജോലിക്ക് പ്രാവീണ്യമുണ്ടാക്കി കുടുംബത്തി​െൻറ സഹായത്തിനു പ്രാപ്തനാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story