Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുടപ്പനക്കുളത്ത്...

കുടപ്പനക്കുളത്ത് കെ.എഫ്.ഡി.സിയുടെ മുളവീട്

text_fields
bookmark_border
ചിറ്റാർ: മുളകൊണ്ട് നിർമിച്ച മനോഹരമായ വീട് കൗതുകമാകുന്നു. കാണണമെങ്കിൽ കട്ടച്ചിറ-കുടപ്പനക്കുളത്ത് എത്തണം. കട്ടച്ചിറ-കുടപ്പന റോഡരികിൽ വനത്തിലാണ് കേരള വനം വികസന കോർപറേഷൻ (കെ.എഫ്.ഡി.സി) നേതൃത്വത്തിൽ വീട് നിർമിച്ചത്. പ്രത്യേക രീതിയിൽ സംസ്കരിച്ചെടുത്ത മുളകളാണ് നിർമാണത്തിനു ഉപയോഗിച്ചത്. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഉറവ് എക്കോ ലിങ്ക്സ് എന്ന സംഘടനയാണ് വീട് നിർമിച്ചത്. നാല് കിടപ്പുമുറിയും ഓഫിസ് സൗകര്യവും അടുക്കളയും വരാന്തയും ബാത്റൂമുമുണ്ട് വീട്ടിൽ. ഭിത്തി, ജനാല, കതക് എന്നിവയെല്ലാം മുളയാണ്. മേൽക്കൂര ഷീറ്റ് മേഞ്ഞതാണ്. നാല് വിധത്തിലുള്ള കല്ലൻമുളയാണ് ഉപയോഗിച്ചത്. നിലമ്പൂർ വനത്തിൽനിന്ന് ശേഖരിച്ച മുളകൾ ബോറിക് ആസിഡും ബോറാക്സും ചേർത്ത മിശ്രിതത്തിൽ ഒരു ദിവസമിട്ട് സംസ്കരിച്ച് കട്ടച്ചിറയിൽ എത്തിച്ചാണ് നിർമാണം നടത്തിയത്. കെ.എഫ്.ഡി.സിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ താമസിക്കുന്നതിനാണ് മുളവീട് നിർമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story