Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഴവങ്ങാടി ഓട്ടിസം...

പഴവങ്ങാടി ഓട്ടിസം ആൻഡ്​ തെറപ്പി സെൻററിൽ വൻ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്​ടം

text_fields
bookmark_border
റാന്നി: കഴിഞ്ഞ പ്രളയത്തിൽ മുങ്ങി നാശനഷ്ടം സംഭവിച്ച റാന്നി പഴവങ്ങാടി ബി.ആർ.സി ഓട്ടിസം ആൻഡ് തെറാപ്പി സ​െൻററിൽ വൻ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ തുടങ്ങിയ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ആളപായമില്ല. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഓഫിസിനോട് ചേർന്ന സ​െൻററിന് മുകളിൽനിന്ന് പുക ഉയരുന്നതുകണ്ട് ഓഫിസ് അസി. രാജമ്മ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ജീവനക്കാർ ഓടിയെത്തിയെങ്കിലും നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടികളെ പരിശീലിപ്പിക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങൾ കത്തിയമർന്നു. സ്റ്റിമുലയർ, സൗണ്ട് പ്രൂഫ് റൂം, മൂന്ന് ഓസിലോമീറ്റർ, സ്പീച്ച് ട്രെയിനർ, മൂന്ന് ട്രൈ സൈക്കിൾ, റൺപോളിങ്, സി.പി ചെയർ, വീൽചെയർ, കൈക്ക് വ്യായാമം നൽകുന്ന ഉപകരണം തുടങ്ങിയവ കത്തിനശിച്ചു. കൂടാതെ നാല് അലമാര, വട്ടമേശ, കസേരകൾ എന്നിവയും കത്തി. ഫാൻ, ഇലക്ട്രിക് ഉപകരണങ്ങൾ, വയറിങ് എന്നിവയും നശിച്ചു. 2012ൽ ആരംഭിച്ച സ്ഥാപനത്തിൽ 150ഒാളം കുട്ടികളെ പരിശീലിപ്പിക്കുന്നു. വെള്ളപ്പൊക്കത്തിൽ സ​െൻറർ മുങ്ങി നാശനഷ്ടം നേരിട്ടിരുന്നു. ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ഡോ. ആർ. വിജയമോഹനൻ, റാന്നി പൊലീസ്, ജനപ്രതിനിധികൾ എന്നിവർ സ​െൻറർ സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story