Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവതികളെ...

യുവതികളെ പ്രവേശിപ്പിച്ചാൽ പ്രത്യാഘാതം ഗുരുതരം -കെ.പി. ശശികല

text_fields
bookmark_border
പത്തനംതിട്ട: നിരോധനാജ്ഞയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡൻറുമായ കെ.പി. ശശികല. പത്തനംതിട്ടയില്‍ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശശികല. നിരോധനാജ്ഞയുടെ പേരില്‍ സര്‍ക്കാര്‍ ശബരിമലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പൊലീസിനെ വിന്യസിച്ച് സ്ത്രീ പ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭക്തരുടെ അഭയകേന്ദ്രമായിരുന്ന ക്ഷേത്രത്തെ അശാന്തിയുടെ ഇടമാക്കി സര്‍ക്കാര്‍ മാറ്റി. മണ്ഡലകാലത്തിനു മുമ്പുതന്നെ യുവതികളെ സന്നിധാനത്തു പ്രവേശിപ്പിക്കണം എന്നത് മുഖ്യമന്ത്രിയുടെ വാശിയാണ്. അതിന് മറപിടിക്കാനാണ് പത്തനംതിട്ട കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശിവദാസ​െൻറ മരണത്തെക്കുറിച്ചും നിലക്കലിലും പമ്പയിലും നടന്ന പൊലീസ് അതിക്രമത്തെ കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശശികല ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ഹരിദാസും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story