Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി രക്തസാക്ഷിദിനം

text_fields
bookmark_border
അടൂര്‍: പഴകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ ഇന്ദിര ഗാന്ധിയുടെ 34ാം രക്തസാക്ഷി ദിനം ആചരിച്ചു. പുഷ്പാര്‍ച്ചന, അനുസ്മരണം, പ്രതിജ്ഞ എന്നിവക്ക് മണ്ഡലം പ്രസിഡൻറ് കമറുദ്ദീന്‍ മുണ്ടുതറയില്‍ നേതൃത്വം നല്‍കി. പത്തനംതിട്ട: മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണം നടത്തി. ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, ലാലി ജോൺ, എലിസബത്ത് അബു, ലീല രാജൻ, ശാന്ത പി. നായർ, സുധ നായർ, പ്രസീദ രഘു, വസന്ത ശ്രീകുമാർ, റോസ്ലിൻ സന്തോഷ്, മഞ്ജു വിശ്വനാഥ്, അംബിക വേണു, മേഴ്‌സി സാമുവൽ, ലീലാമ്മ വർഗീസ്, ഗീത ചന്ദ്രൻ, ദീനാമ്മ റോയി, സൽമ സാബു എന്നിവർ സംസാരിച്ചു. പത്തനംതിട്ട: പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. എം.എസ്. പ്രകാശ്, ജോസ് പനച്ചക്കൽ, കെ.ആർ. മനോഹരൻ, ബിന്ദു വട്ടക്കുളഞ്ഞി, ആനന്ദവല്ലിയമ്മ, ലിസി ജയിംസ്, സുശീല അജി, ടി.ജി. മാത്യു, അന്നമ്മ ഫിലിപ്പ്, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story