Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇരുചക്രവാഹനങ്ങളുടെ...

ഇരുചക്രവാഹനങ്ങളുടെ മരണപ്പാച്ചിൽ തുടരുന്നു

text_fields
bookmark_border
ആറുമാസത്തിനിടെ മാത്രം ഇരുപതോളം ഇരുചക്ര വാഹനാപകടങ്ങളാണ് താലൂക്കി​െൻറ വിവിധ ഭാഗങ്ങളിലുണ്ടായത് തിരുവല്ല: നിരത്തുകളെ കുരുതിക്കളമാക്കി ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ തുടരുന്നു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിൽ ബുധനാഴ്ച രാത്രി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്തതാണ് ഒടുവിലത്തേത്. തിരുവല്ല ഭാഗത്തുനിന്നുവന്ന ആക്ടിവ സ്കൂട്ടറും എതിർ ദിശയിൽനിന്നുവന്ന ഹോണ്ട യുണികോൺ ബൈക്കുമാണ് കൂട്ടിയിടിച്ചത്. വാഹനത്തെ മറികടക്കുേമ്പാൾ നിയന്ത്രണം വിട്ട ബൈക്ക് സ്കൂട്ടറുമായി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്കൂട്ടർ യാത്രികനായിരുന്ന മഞ്ഞാടി പ്ലാം പറമ്പിൽ വീട്ടിൽ നന്ദകുമാർ (നന്ദൻ മഞ്ഞാടി -33) , ബൈക്കിൽ സഞ്ചരിച്ചിരുന്ന ചങ്ങനാശ്ശേരി ശാന്തിപുരം കൊച്ചുകാലായിൽ വൈശാഖ് രാജ് (24) എന്നിവരാണ് മരിച്ചത്. ബൈക്കി​െൻറ പിന്നിലിരുന്ന് സഞ്ചരിച്ചിരുന്ന എഴുമറ്റൂർ മoത്തിൽ കാവുങ്കൽ രതീഷി​െൻറ (28) നില ഗുരുതരമായി തുടരുകയാണ്. യൂത്ത് കോൺഗ്രസ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗത്തിനുശേഷം ആമല്ലൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നന്ദൻ. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും അയ്യപ്പധർമ പരിഷത്തി​െൻറ സജീവപ്രവർത്തകനുമായ നന്ദൻ തിരുവല്ലയിലെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു. മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ വൈശാഖും രതീഷും വൈശാഖി​െൻറ ഇടിഞ്ഞില്ലത്തെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പ് എം.സി റോഡിൽ തുകലശേരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരണപ്പെടുകയും ഒപ്പം സഞ്ചരിച്ചിരുന്ന രണ്ട് സഹപാഠികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. എം.സി റോഡിൽ ഇടിഞ്ഞില്ലത്തുവെച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന ചിങ്ങവനം സ്വദേശികളായ സഹോദരങ്ങൾ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ലോറിക്കടിയിൽപെട്ട് മരിച്ചതും രണ്ടാഴ്ച മുമ്പാണ്‌. ആറുമാസത്തിനിടെ മാത്രം ഇരുപതോളം ഇരുചക്ര വാഹനാപകടങ്ങളാണ് താലൂക്കി​െൻറ വിവിധ ഭാഗങ്ങളിലുണ്ടായത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ന്യൂജൻ ബൈക്കുകളിലടക്കം അമിത വേഗത്തിൽ പറക്കുന്നവർക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരുവല്ല സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ആർ. സന്തോഷ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story