Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാത്തിരിപ്പ്​...

കാത്തിരിപ്പ്​ കേന്ദ്രത്തിൽ കഴിഞ്ഞ തങ്കപ്പനുണ്ണിത്താന് അഭയം

text_fields
bookmark_border
അടൂർ: നാളുകളായി തെങ്ങമം ജങ്ഷനിെല കാത്തിരിപ്പ് കേന്ദ്രത്തിൽ കഴിഞ്ഞ തങ്കപ്പനുണ്ണിത്താന് (75) ഇനി അഭയം. വർഷങ്ങളായി വീട്ടുകാരുമായി വേർപെട്ട് താമസിച്ചിരുന്ന ഇദ്ദേഹം കാത്തിരിപ്പ് കേന്ദ്രത്തിലാണ് അന്തിയുറങ്ങിയിരുന്നത്. അവശനിലയിലായ ഇദ്ദേഹത്തി​െൻറ അവസ്ഥ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം സാദാശിവൻപിള്ള അടൂർ ആർ.ഡി.ഒ എം.എ. റഹിമി​െൻറ ശ്രദ്ധയിൽപെടുത്തി. തുടർന്ന് ഇദ്ദേഹത്തി​െൻറ സംരക്ഷണം ഏറ്റെടുക്കാനാവശ്യമായ നടപടികൾ ചെയ്യണമെന്ന് ആർ.ഡി.ഒ ജില്ല സാമൂഹികനീതി ഓഫിസർക്ക് നിർദേശം നൽകി. പറക്കോട് അഡീഷനൽ സി.ഡി.പി.ഒ സുജയുടെ സാന്നിധ്യത്തിൽ മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തകരെത്തി തങ്കപ്പനുണ്ണിത്താനെ ഏറ്റെടുക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story