Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊന്തൻപുഴ വന സംരക്ഷണ...

പൊന്തൻപുഴ വന സംരക്ഷണ പട്ടയ സമര സമിതി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
റാന്നി: പൊന്തൻപുഴ വലിയകാവ് വനസംരക്ഷണ പട്ടയ സമരസമിതി നേതൃത്വത്തിൽ റാന്നി ഡി.എഫ്.ഒ ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പട്ടയത്തിനായി 174 ദിവസമായി നടന്നുവരുന്ന സമരത്തി​െൻറ ഭാഗമായാണ് വനം വകുപ്പിനെതിരെ സമരം നടത്തിയത്. പൊന്തൻപുഴ വനം കേസിൽ സർക്കാറി​െൻറ പുനഃപരിശോധന ഹരജി തള്ളിയ സാഹചര്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. ഈ സാഹചര്യത്തിൽ വനം വകുപ്പ് അനധികൃതമായി പിടിച്ചുെവച്ചിരിക്കുന്ന ജനങ്ങളുടെ ഭൂമി ഉടൻ റവന്യൂ വകുപ്പിനു കൈമാറണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. നേരേത്ത പൊന്തൻപുഴയുടെ ഭാഗമായ വലിയകാവ്‌ മേഖലയിലുള്ളവർ മല്ലപ്പള്ളി താലൂക്ക് ഓഫിസിൽ പട്ടയത്തിനു അപേക്ഷ സമർപ്പിച്ചിരുന്നു. പൊന്തൻപുഴ വനപരിസരത്ത് 1200ൽപരം കർഷക കുടുംബങ്ങളാണ് പട്ടയം നിഷേധിക്കപ്പെട്ടവരായി സമരമുഖത്ത് നിൽക്കുന്നത്. പൊന്തൻപുഴ വനം സംരക്ഷിച്ച് തങ്ങൾക്കു പട്ടയം നൽകണം എന്നാണ് സമരസമിതിയുടെ നിലവിലെ ആവശ്യം. സംഗമം ഡി.എച്ച്.ആർ.എം നേതാവ് സെലീന പ്രക്കാനം ഉദ്ഘാടനം ചെയ്തു. ജയിംസ് കണ്ണിമല അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ ഉപരോധത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story