Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൈപ്പ് പൊട്ടി...

പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായി

text_fields
bookmark_border
അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാനപാതയിൽ ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണ . ഏഴംകുളം കവലക്കു കിഴക്ക് കെ.ഐ.പി കനാൽ പാലത്തിലാണ് ബുധനാഴ്ച പകൽ പൈപ്പ് പൊട്ടിയത്. കുടിവെള്ളം കനാൽകരയിൽ ഉടയോൻമുറ്റം നാഗരാജക്ഷേത്രപാതയിലൂടെ ഒഴുകി മറ്റൊരു കനാൽ രൂപപ്പെട്ടു. കെ.പി റോഡിൽ അടിക്കടി പൈപ്പ് പൊട്ടുന്നതിനു പരിഹാരമായി പഴയ ആസ്ബസ്റ്റോസ് പൈപ്പിനു പകരം അയൺ പൈപ്പുകൾ ഇറക്കിയിട്ടിട്ട് രണ്ടു വർഷത്തിലേറെയായി. എന്നാൽ, പൊതുമരാമത്ത് വകുപ്പിന് റെസ്റ്റോറേഷൻ ഫീസ് ഇനത്തിൽ നൽകാനുള്ള 5.74 കോടി ജലഅതോറിറ്റി നൽകാഞ്ഞതിനാൽ പൊതുമരാമത്ത് നിരത്ത് വിഭാഗം പൈപ്പ് ഇടുന്നത് തടസ്സപ്പെടുത്തുകയായിരുന്നു. കെ.പി റോഡ് നവീകരണത്തിന് പൊതുമരാമത്ത് അധികൃതർ നടപടി എടുത്തെങ്കിലും ജലഅതോറിറ്റിയുടെ പിന്തിരിപ്പൻ നയം മൂലം റോഡ് പണി വൈകുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story