Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനമ്മുടെ തിരുവല്ല ഭവന...

നമ്മുടെ തിരുവല്ല ഭവന നിർമാണ പദ്ധതി ശിലാസ്​ഥാപനം നടത്തി

text_fields
bookmark_border
തിരുവല്ല: നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റി ചാത്തങ്കേരിയിൽ നിർമിക്കുന്ന 10 വീടുകളുടെ ശിലാസ്ഥാപനം മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. നെടുമ്പറമ്പിൽ ഗ്രൂപ് ഉടമ എൻ.എം. രാജു സൊസൈറ്റിക്ക് നൽകിയ 70 സ​െൻറ് സ്ഥലത്താണ് വീടുകൾ നിർമിക്കുന്നത്. കമ്യൂനിറ്റി ഹാളും നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അന്തരിച്ച മുൻ എം.എൽ.എ മാമ്മൻ മത്തായിയുടെ സ്മരണാർഥം മാമ്മൻ മത്തായി നഗർ എന്ന് നാമകരണം ചെയ്ത സ്ഥലത്തു നിർമിക്കുന്ന വീടുകൾ തലചായ്ക്കാൻ വീടും സ്ഥലവും ഇല്ലാത്ത അർഹതപ്പെട്ടവരെ കണ്ടെത്തി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വിശപ്പുരഹിത നഗരം എന്ന പേരിൽ സൗജന്യ ഉച്ചഭക്ഷണം, 20 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, പ്രളയത്തിൽപെട്ടവർക്ക് ഒന്നര കോടിയുടെ സഹായസമാഹരണം തുടങ്ങിയവ സൊസൈറ്റി ഇതിനകം നടത്തിയിട്ടുണ്ട്. സൊസൈറ്റി പ്രസിഡൻറ് പി.ഡി. ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എം. രാജു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പൻ കുര്യൻ, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ, സതീഷ് ചാത്തങ്കേരി, രാജൻ വർഗീസ്, ആനി എബ്രഹാം, മിനിമോൾ ജോസ്, അഭിലാഷ് ചന്ദ്രൻ, കുരുവിള വർഗീസ്, ജോസഫ് ചാക്കോ, പ്രതാപ ചന്ദ്രവർമ, ബിനു വി. ഈപ്പൻ, ദീപക് മാമ്മൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story