Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപട്ടേലി​െൻറ പാരമ്പര്യം ...

'പട്ടേലി​െൻറ പാരമ്പര്യം ബി.ജെ.പി അവകാശപ്പെടുന്നത്​ വിരോധാഭാസം'

text_fields
bookmark_border
പത്തനംതിട്ട: സർദാർ വല്ലഭഭായ് പട്ടേലി​െൻറ പാരമ്പര്യം അവകാശെപ്പട്ട് ബി.ജെ.പി രംഗത്ത് എത്തിയിരിക്കുന്നത് വിരോധാഭാസമാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി-രക്തസാക്ഷി അനുസ്മരണ സമ്മേളനവും സർദാർ വല്ലഭഭായ് പട്ടേൽ ജന്മദിനാചരണ പരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർദാർ പട്ടേൽ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ആർ.എസ്.എസിനെ നിരോധിച്ചകാര്യം ബി.ജെ.പിയും സംഘ്പരിവാറും മറക്കരുതെന്നും പി.ജെ. കുര്യൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷതവഹിച്ചു. ആേൻറാ ആൻറണി എം.പി, മുൻ ഡി.സി.സി പ്രസിഡൻറ് കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, സതീഷ് കൊച്ചുപറമ്പിൽ, എബ്രഹാം ജോർജ് പച്ചയിൽ, തോപ്പിൽ ഗോപകുമാർ, അന്നപൂർണാദേവി, സജി ചാക്കോ, റെജി പൂവത്തൂർ, ലാലു ജോൺ, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, റിങ്കു ചെറിയാൻ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൽ സലാം, എം.സി. ഷെറീഫ്, സുനിൽ എസ്. ലാൽ, കെ. ജാസിം കുട്ടി, റെജി തോമസ്, കെ. അച്യുതൻ, സതീഷ് ബാബു, സതീഷ് ചാത്തങ്കേരി, വിനീത അനിൽ രാജു പുളിമൂട്ടിൽ, കുഞ്ഞൂഞ്ഞമ്മ ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story