Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതാലൂക്ക് ആശുപത്രിയിൽ...

താലൂക്ക് ആശുപത്രിയിൽ ചതുർദിന പരിശീലന പരിപാടി തുടങ്ങി

text_fields
bookmark_border
മല്ലപ്പള്ളി: കേന്ദ്രസർക്കാറി​െൻറ രാഷ്ട്രീയ കിഷോരി സ്വാസ്ഥ്യ കാര്യക്രമം പദ്ധതിയുടെ ഭാഗമായി ചതുർദിന പരിശീലന പരിപാടി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. കൗമാരക്കാരായ കുട്ടികൾക്കിടയിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഓമന സുനിൽ, ഉണ്ണികൃഷ്ണൻ നടുവിലേമുറി, രമ്യ മനോജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് വർഗീസ് മാരേട്ട്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ബി. അനിൽ കുമാർ, എ.എസ്. അസീം, കെ.എസ്. സജിനി, ജ്യോതിലക്ഷ്മി, ജി.കെ. അമ്പിളി, എസ്. സജിനി, ദിവ്യ, ഷേർളി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story