Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിമോചന സമരത്തിന്...

വിമോചന സമരത്തിന് സമയമായി-ഹിന്ദു സാംബവർ മഹാസഭ

text_fields
bookmark_border
പത്തനംതിട്ട: കേരളത്തിൽ രണ്ടാം വിമോചന സമരത്തിന് സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അഖില കേരള ഹിന്ദു സാംബവർ മഹാസഭ സംസ്ഥാന പ്രസിഡൻറ് കെ. ശശിധരൻ. അഖില കേരള ഹിന്ദു സാംബവർ മഹാസഭ കോഴഞ്ചേരി താലൂക്ക് യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമോചന സമരത്തിന് നേതൃത്വം നൽകേണ്ടത് ദലിത് സമൂഹമാണ്. സ്വാശ്രയ സ്ഥാപനങ്ങൾ ഉൾപ്പെടെ പട്ടിക ജാതി സംവരണം അട്ടിമറിക്കുകയാണ്. ഇടതു സർക്കാറിനെതിരെ മാത്രമല്ല ഈ നയം തുടരുന്ന എല്ലാ പ്രസ്ഥാനങ്ങൾക്കെതിരെയും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡൻറ് എം.എസ്. മോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സത്യശീലൻ മുഖ്യപ്രഭാഷണം നടത്തി. രാഹുൽ സോമരാജൻ, കെ.വി. രതീഷ്, ടി.ആർ. രാജേന്ദ്രൻ, സുമ സനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story