Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമിത്​ ഷായുടെ പ്രസംഗം...

അമിത്​ ഷായുടെ പ്രസംഗം ഭീകരവാദികൾക്കുള്ള പ്രോത്സാഹനം -യുക്​തിവാദി സംഘം

text_fields
bookmark_border
പത്തനംതിട്ട: കണ്ണൂരിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംഗം മതഭീകരവാദികൾക്കുള്ള പ്രോത്സാഹനവും ഭരണഘടന ലംഘനവുമാണെന്ന് കേരള യുക്തിവാദി സംഘം. ശബരിമല തന്ത്രിയും പൂജാരിമാരും അധികാര സ്ഥാപനമല്ലെന്നും മനഃപൂർവം വിശ്വാസികളെ തെരുവിൽ ഇറക്കിയത് കോടതിയലക്ഷ്യമാണെന്നും ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രാജഗോപാൽ വാകത്താനം പറഞ്ഞു. മണ്ണിൽ റീജൻസിയിൽ നടന്ന വാർഷിക യോഗത്തിൽ ഡി. കുരുവിള അധ്യക്ഷത വഹിച്ചു. പി.എസ്. പോൾ, നടരാജൻ മലയിൽ എന്നിവർ സംസാരിച്ചു. വലഞ്ചുഴി നടപ്പാലം ഇനി മുതൽ പ്രകാശപൂരിതം പത്തനംതിട്ട: വലഞ്ചുഴി നടപ്പാലം ഇനി മുതൽ പ്രകാശപൂരിതമാകും. നഗരസഭയെയും പ്രമാടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് പണിത നടപ്പാലത്തിലാണ് നഗരസഭ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. പാലത്തി​െൻറ ഇരുവശങ്ങളിലായി നാല് എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് ഇതി​െൻറ പ്രവർത്തനങ്ങൾ നടത്തിയത്. 75,000ത്തോളം രൂപ ചെലവിൽ റബർ കോട്ടിങ് അർമെയ്ഡ് കേബിൾ വലിച്ചാണ് വൈദ്യുതി നൽകുന്നത്. ആധുനിക രീതിയിലുള്ള ടൈമർ, ഇ.എൽ.സി.ഡി എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പ്രവർത്തനോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഗീത സുരേഷ് നിർവഹിച്ചു. എ.ഡി.എസ് പ്രസിഡൻറ് ശ്രീദേവി അധ്യക്ഷത വഹിച്ചു. എ. സുരേഷ്കുമാർ, വൃജഭൂഷണൻ നായർ, മഹിളാമണിയമ്മ, ഷാൻ വലഞ്ചുഴി, സൈനബ, ഷാജിറ, രാജി ഹരിശ്ചന്ദ്രൻ, രാധാകൃഷ്ണൻ നായർ, കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. വിവാഹം അടൂർ: കണ്ണങ്കോട് പൂതക്കുഴി കിഴക്കേതില്‍ പരേതനായ നൗഷാദി​െൻറയും സൗദയുടെയും മകള്‍ നീന നൗഷാദും പത്തനാപുരം നെടുമ്പറമ്പ് ഷാഫി മന്‍സിലില്‍ മുഹമ്മദ് ഇസ്മയിലി​െൻറയും സലീന ബീഗത്തി​െൻറയും മകന്‍ മുഹമ്മദ് ഷാഫിയും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story