Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൂഴിക്കാട് ഗവ. യു.പി...

പൂഴിക്കാട് ഗവ. യു.പി സ്കൂളിൽ ഭക്ഷ്യമേള

text_fields
bookmark_border
പന്തളം: യും വിളകളുടെയും പഴയകാല കാർഷിക ഉപകരണങ്ങളുടെയും പ്രദർശനവും ഒരുക്കി. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകൾ, വിവിധ വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ മേള ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടൻ വിളകൾ കൊണ്ടുള്ള അഞ്ഞൂറിലധികം വിഭവങ്ങളാണ് ഒരുക്കിയത്. വാഴക്കൂമ്പ് കട്‌ലറ്റ്, കൂവക്കുറുക്ക്, കപ്പ ഉപ്പുമാവ്, മത്തങ്ങ പായസം, ചക്കക്കുരു പായസം, ഫാഷൻഫ്രൂട്ട് ജ്യൂസ്, വിവിധ തരം സ്ക്വാഷുകൾ തുടങ്ങി നിരവധി വിഭവങ്ങളും പഴയകാല അളവുപാത്രങ്ങൾ, അടിമരം, ആവണിപ്പലക, അടപലക തുടങ്ങിയ കാർഷിക ഉപകരണങ്ങളും മേളയിൽ നിരന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രഥമാധ്യാപകനുമായ ടി.ജി. ഗോപിനാഥൻ പിള്ള സമ്മാനദാനം നിർവഹിച്ചു. പന്തളം നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ആനിജോൺ, പന്തളം മഹേഷ്, സീന ശ്രീലത, ആർ. ജയൻ, സ്കൂൾ പ്രഥമാധ്യാപിക ബി. വിജയലക്ഷ്മി, പി.ടി.എ പ്രസിഡൻറ് ബിജു, റെയ്ചൽ തോമസ്, സ്റ്റാഫ് സെക്രട്ടറി കെ.ജി. സുജ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story