Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുറമ്പോക്ക്...

പുറമ്പോക്ക് ഭൂമിയില്‍നിന്ന് വീണ്ടും മുള വെട്ടിമാറ്റി

text_fields
bookmark_border
തിരുവല്ല: വരട്ടാര്‍ തീരത്ത് വീണ്ടും പുറമ്പോക്ക് ഭൂമിയില്‍നിന്ന് മുള വെട്ടിമാറ്റിയതായി പരാതി. ഇരവിപേരൂര്‍ പഞ ്ചായത്ത് പരിധിയിൽപെട്ട ആദിപമ്പയുടെ തീരത്തുനിന്നാണ് മുള വെട്ടിമാറ്റിയത്. സമീപവാസികളുടെ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മുളകൊണ്ടുപോകാൻ വില്ലേജ് ഓഫിസില്‍നിന്ന് പാസ് നല്‍കിയെന്ന ആക്ഷേപവും ഉയർന്നു. എന്നാല്‍, സ്വകാര്യ ഭൂമിയില്‍നിന്ന് എന്ന് കാട്ടിയാണ് പാസിന് സമീപിച്ചതെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു. മുമ്പ് വരട്ടാര്‍ തീരത്തുനിന്ന് പുറമ്പോക്കില്‍ നിന്ന റബര്‍ മരങ്ങളും മറ്റും വെട്ടിമാറ്റിയത് പഞ്ചായത്ത് ഇടപെട്ട് പിടിച്ചെടുക്കുകയും മുളവെട്ടി മാറ്റിയവരില്‍നിന്ന് ജൈവ വൈവിധ്യ മാനേജിങ് കമ്മിറ്റി പിഴയീടാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story