Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവകേരള സൃഷ്​ടിക്ക്...

നവകേരള സൃഷ്​ടിക്ക് സംഭാവന നല്‍കി മാര്‍ ക്രിസോസ്​റ്റവും

text_fields
bookmark_border
പത്തനംതിട്ട: കേരള ചരിത്രത്തിലെ രണ്ട് മഹാപ്രളയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം നവകേരള സൃഷ്ടിക്ക് സംഭാവന നല്‍കി. പ്രളയബാധിതനായ മെത്രാപ്പോലീത്തക്ക് സര്‍ക്കാര്‍ അനുവദിച്ച 10,000 അടക്കം 20,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായ മെത്രാപ്പോലീത്തക്കുവേണ്ടി കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ കലക്ടര്‍ പി.ബി. നൂഹിന് തുക കൈമാറി. ദുരിതബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സര്‍ക്കാറിനെയും സന്നദ്ധസംഘടനകളെയും സഭകളെയും അഭിനന്ദിക്കുന്നുവെന്നും അര്‍ഹരായ മറ്റ് ആളുകള്‍ക്ക് ഉപകാരപ്പെടാനാണ് തനിക്ക് ലഭിച്ച സഹായധനം ദുരിതാശ്വാസ നിധിയിലേക്ക് തിരികെ നല്‍കിയതെന്നും കലക്ടര്‍ക്ക് നല്‍കിയ കത്തിൽ അദ്ദേഹം അറിയിച്ചു. ക്രിസോസ്റ്റം രചിച്ച അഞ്ച് പുസ്തകങ്ങളും കലക്ടര്‍ക്ക് കൈമാറി. സാജു സി. പാപ്പച്ചന്‍, കെ.വി. ചെറിയാന്‍, മത്തായി ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story