Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാർട്ടൂൺ ശതാബ്​ദി...

കാർട്ടൂൺ ശതാബ്​ദി ആഘോഷത്തിന് തുടക്കം

text_fields
bookmark_border
അടൂർ: മലയാളത്തിലെ ആദ്യ കാർട്ടൂണായ മഹാക്ഷാമദേവതയെ പുനർസൃഷ്ടിച്ച് കാർട്ടൂൺ ശതാബ്ദി ആഘോഷത്തിന് തെങ്ങമം യു.പി സ്കൂളിൽ തുടക്കം. ലോക അതിവേഗ പെർഫോമിങ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയാണ് മഹാക്ഷാമദേവതയെ പുനർസൃഷ്ടിച്ചത്. തുവയൂർ ശിലാമ്യൂസിയമാണ് ആഘോഷം സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് 75 വർഷത്തിലധികം പഴക്കമുള്ള ആയിരത്തോളം കാർട്ടൂണുകളുടെ പ്രദർശനം കൗതുകമുണർത്തി. നിരവധി വിദ്യാർഥികളും അധ്യാപകരും കാർട്ടൂൺ പ്രദർശനം കാണാനെത്തി. ശതാബ്ദി ആഘോഷം ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. കാർട്ടൂണിസ്റ്റുകളായ ജോഷി ജോർജ്, മധു ഒാമല്ലൂർ, വിനോബ് എന്നിവരെ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി ആദരിച്ചു. ജയൻ ബി. തെങ്ങമം അധ്യക്ഷത വഹിച്ചു. പി. ശിവൻകുട്ടി, രതീഷ് സദാനന്ദൻ, എം.കെ. അരവിന്ദൻ, ജി. ലളിതകുമാരി, രാജനുണ്ണിത്താൻ, എ. ബാലചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story