Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി ലീഗല്‍...

കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫിസ്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
കോന്നി: പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും അളവും ഗുണനിലവാരവും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കോന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫിസ് ഉദ്ഘാടനം കോന്നിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതായി രൂപവത്രിച്ച 14 താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫിസുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ലീഗല്‍ മെട്രോളജി വകുപ്പില്‍ 65 തസ്തികകളാണ് പുതുതായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത പരിശോധിക്കുന്നതിന് കോന്നിയില്‍ സ്ഥാപിക്കുന്ന കാലിബറേഷന്‍ യൂനിറ്റി​െൻറ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പി​െൻറ ഭാഗത്തുനിന്ന് ചില നടപടി പൂര്‍ത്തിയാക്കാനുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കോന്നിയിലെ ഫുഡ്‌ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് വികസനത്തിനായി കൂടുതല്‍ ഇടപെടലുകള്‍ സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂര്‍ പി.കെ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രജനി, ഗ്രാമപഞ്ചായത്ത് അംഗം സുലേഖ വി. നായര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ.പി. സുരേഷ് ബാബു, ജോയൻറ് കണ്‍ട്രോളര്‍ ആര്‍. റീന ഗോപാല്‍, വി.എസ്. ജനാര്‍ദനന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി. ജയന്‍, സി.ജി. ദിനേശ്, പി.ആര്‍. ഗോപിനാഥന്‍, സാമുവല്‍ കിഴക്കുപുറം, എസ്. സന്തോഷ് കുമാര്‍, പി.ഐ. അബ്ദുൽ മുത്തലിഫ്, കരിമ്പനാക്കുഴി ശശിധരന്‍ നായര്‍, സ്റ്റാന്‍ലി ചള്ളക്കല്‍, ജോണ്‍സണ്‍ നിരവത്ത് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story