Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്രഷർ ഉൽപന്നങ്ങൾക്ക്...

ക്രഷർ ഉൽപന്നങ്ങൾക്ക് അനധികൃത വില വർധന; കരാറുകാർ സമരത്തിലേക്ക്

text_fields
bookmark_border
പത്തനംതിട്ട: ക്രഷർ ഉൽപന്നങ്ങൾക്ക് അനധികൃതമായി വിലവർധിപ്പിച്ചതിനെതിരെ കരാറുകാർ സമരത്തിലേക്ക്. ശബരിമല റോഡുപണി അടക്കം തടസ്സപ്പെടുമെന്ന് സർക്കാർ കരാറുകാരുടെ വിവിധ സംഘടനകൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവംബർ ഒന്നുമുതൽ ജോലികൾ നിർത്തിവെക്കാനാണ് കരാറുകാരുടെ തീരുമാനം. സംസ്ഥാനത്ത് ഏറ്റവുമധികം ക്രഷർ, ക്വാറികൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. എന്നാൽ, സമീപജില്ലകളിൽനിന്ന് വ്യത്യസ്തമായി വൻവിലയാണ് നിലവിൽ ജില്ലയിൽ ഈടാക്കുന്നതെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി. ഒരു മുന്നറിയിപ്പോ ജില്ല ഭരണകൂടത്തി​െൻറ അനുമതിയോ കൂടാതെയാണ് കഴിഞ്ഞദിവസം വിലകൾ വർധിപ്പിച്ചത്. ഒരു അടി മെറ്റലിന് 28 രൂപയിൽനിന്ന് 40ലെത്തി. എം സാൻഡിന് 52ൽനിന്ന് 62 രൂപയായി. തേപ്പുമണലി​െൻറ വില 72 രൂപയായി. ഇതോടൊപ്പം വാഹനവാടക കൂടി ഈടാക്കിയാണ് പണിസ്ഥലങ്ങളിൽ സാധനം ഇറക്കുന്നത്. കല്ലുവില ലോഡിന് 7500 രൂപയായി. ഇത് വലിയ ടിപ്പറിൽ 10,000 രൂപയും ടോറസ് ലോറികളിൽ 18,000 രൂപയും ആകുന്നുണ്ട്. ഒരു അടി മെറ്റലി​െൻറ ഉൽപാദനച്ചെലവ് 10 രൂപയിൽ താഴെയാണ്. 2019 മാർച്ചുവരെ ക്രഷർ ഉൽപന്നങ്ങളുടെ വിലയിൽ വർധന പാടില്ലെന്ന തീരുമാനം നിലനിൽക്കവെയാണ് ഒരു വിഭാഗം ക്രഷർ ഉടമകൾ വില വർധിപ്പിച്ചതെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി. നിലവിലുള്ള വിലയിൽപോലും പണി പൂർത്തീകരിക്കാനാകാത്ത സാഹചര്യമാണ്. പിടിച്ചുനിൽക്കാനാകാതെയും നിലവിലുള്ള സാഹചര്യത്തിൽ പണി തുടർന്നുപോകാനാകാതെയും കരാറുകാരിൽ ഏറെപ്പേരും രംഗം വിടുകയാണ്. ഇതോടെ ശബരിമല ജോലികൾ അടക്കം തടസ്സപ്പെട്ടു. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് 110 ജോലികൾക്ക് പൊതുമരാമത്ത് വകുപ്പ് ഇ-ടെൻഡർ വിളിച്ചിരുന്നു. ഇ- ടെൻഡറിലും ടെൻഡറിലും പങ്കെടുക്കാൻ ആരുമുണ്ടായില്ല. തുടർന്ന് കരാറുകാരെ വിളിച്ച് എഗ്രിമ​െൻറുവെച്ച് പണി നടത്തുകയാണ്. മൂന്ന് ജോലികൾ മാത്രമാണ് ഇതേവരെ ആരംഭിച്ചിട്ടുള്ളത്. 68 ജോലികൾ ഇനിയും കരാർ വെക്കാനുണ്ട്. കേരള കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ഭാരവാഹികളായ കെ.ആർ. കൃഷ്ണകുമാർ, കെ.ജി. വിൽസൺ, കേരള കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ജി. അജി കുമാർ, ഓൾ കേരള ഗവൺമ​െൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജോർജ് സൈബു, ജോസ് കലഞ്ഞൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story