Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇൻറർ സ്​കൂൾ ചെസ്​ ടീം...

ഇൻറർ സ്​കൂൾ ചെസ്​ ടീം ചാമ്പ്യൻഷിപ്​

text_fields
bookmark_border
പത്തനംതിട്ട: ജില്ല ചെസ് അസോസിയേഷ​െൻറയും കേരള ചെസ് അസോസിയേഷ​െൻറയും ആഭിമുഖ്യത്തിൽ നാലാമത് മത്സരങ്ങൾ പത്തനംതിട്ട മൗണ്ട് ബഥനി പബ്ലിക് സ്കൂളിൽ നടന്നു. ഒന്നു മുതൽ നാലാം ക്ലാസ് വരെയും അഞ്ചു മുതൽ എട്ടാം ക്ലാസ് വരെയും ഒമ്പതു മുതൽ 12ാം ക്ലാസ് വരെയും മൂന്ന് കാറ്റഗറികളിലായി നടന്ന ടീം ചാമ്പ്യൻഷിപ് മത്സരങ്ങളിൽ പത്തനംതിട്ട മൗണ്ട് ബഥനി പബ്ലിക് സ്കൂൾ ഒാവറോൾ കരസ്ഥമാക്കി. ഭാരത് വിദ്യാമന്ദിർ, സാവിയോ, അമൃത വിദ്യാലയം, കേന്ദ്രീയ വിദ്യാലയം അടൂർ, കേന്ദ്രീയ വിദ്യാലയം ചെന്നീർക്കര, മൗണ്ട് ബഥനി പബ്ലിക് സ്കൂൾ, നാഷനൽ എച്ച്.എസ് വള്ളംകുളം, സി.എം.എസ്.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങൾ നവംബർ രണ്ടിന് കോഴിക്കോട്ട് നടക്കുന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അർഹത നേടി. വിജയികൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് അനിൽകുമാർ സമ്മാനദാനം നടത്തി. ജില്ല ചെസ് അസോസിയേഷൻ പ്രസിഡൻറ് ഷംസ് എംബ്രയിൽ, സെക്രട്ടറി വിജയകുമാർ, ജില്ല ചെസ് അസോസിയേഷൻ അംഗങ്ങളായ പ്രസന്നൻ, പി.ടി. സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story