Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത്​ അനധികൃത...

പന്തളത്ത്​ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു

text_fields
bookmark_border
പന്തളം: അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. പ്രളയത്തെത്തുടർന്ന് മണ്ണെടുപ്പിന് അനുമതി നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് പന്തളം മേഖലയിൽ രാത്രികാല മണ്ണെടുപ്പ് വ്യാപകമാകുന്നത്. രാത്രി വൈകിയും പുലർച്ചയുമായാണ് പന്തളം നഗരസഭയുടെ തെക്കൻ മേഖലകളായ ആതിരമല, കുരമ്പാല തെക്ക്, തണ്ടാനുവിള, മൈലാടുംകുളം എന്നിവിടങ്ങളിലും മെഴുവേലി പഞ്ചായത്തി​െൻറ ഉയർന്ന ഭാഗങ്ങളിലും മണ്ണെടുപ്പ് വ്യാപകമാകുന്നത്. അധികൃതരെ നോക്കുകുത്തിയാക്കിയാണ് മാഫിയ മലകളിടിച്ചു നിരത്തുന്നത്. പൊലീസ് സ്റ്റേഷൻ പരിസരത്തും മണ്ണെടുക്കുന്ന പ്രദേശങ്ങളിലും മാഫിയകളുടെ നേതൃത്വത്തിൽ നിരീക്ഷണത്തിനായി പ്രത്യേക ആളുകളെ ഇരുചക്രവാഹനങ്ങളിൽ നിയോഗിക്കുകയാണ് പതിവ്. രാത്രി പേട്രാളിങ്ങിന് പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങുന്ന സമയംതന്നെ നിരീക്ഷകർ മണ്ണെടുപ്പ് സ്ഥലത്തേക്ക് വിവരം നൽകുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും എക്സ്കവേറ്ററും ടിപ്പറും മാഫിയകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. 800 മുതൽ 1200 രൂപ വരെ വീട്ടുടമസ്ഥന് നൽകി എടുക്കുന്ന മണ്ണ് 15,000 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. നിലംനികത്താനാണ് ഉപയോഗിക്കുന്നതെങ്കിൽ വില പിന്നെയും കൂടും. പാടം നികത്താൻ പന്തളം മേഖലയിൽ പുതിയ രീതിയാണ് നടപ്പാക്കുന്നത്. പാടത്തി​െൻറ നാലുവശവും കരിങ്കല്ലുപയോഗിച്ച് ഉയർത്തിക്കെട്ടി ദിവസങ്ങൾക്കു ശേഷം മണ്ണിട്ട് നികത്തുകയാണ് പതിവ്. മിക്ക നിലങ്ങളും ഒറ്റ രാത്രികൊണ്ട് നികത്തിയെടുക്കുകയാണ് മാഫിയകൾ. കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പാടങ്ങളാണ് മണ്ണിട്ടുനികത്തി കരഭൂമിയാക്കുന്നത്. കുരമ്പാല ആതിരമല, തണ്ടാനുവിള ഭാഗത്ത് മലയിടിച്ചെടുക്കുന്ന മണ്ണാണ് പാടം നികത്താൻ കൂടുതലും ഉപയോഗിക്കുന്നത്. ആതിരമലയിലേക്കുള്ള വഴികളും ഇവിടെയുള്ള വീടുകളുമെല്ലാം മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കുടശ്ശനാട് ഭാഗത്ത് രണ്ടിടത്താണ് മണ്ണിടിഞ്ഞ് വീട് തകർന്നത്. ഒരു വയോധിക മരിക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story