Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഞ്ചായത്തുവക ഇടറോഡിന്...

പഞ്ചായത്തുവക ഇടറോഡിന് ശാപമോക്ഷം

text_fields
bookmark_border
റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ കണ്ണങ്കര ജങ്ഷനിലെ പഞ്ചായത്തുവക ഇടറോഡിനു ശാപമോക്ഷം. കഴിഞ്ഞ ദിവസം പഞ്ചായത്ത് നേതൃത്വത്തിൽ കാട് തെളിച്ച് സഞ്ചാരയോഗ്യമാക്കി. ജനകീയ ആസൂത്രണപദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 മീറ്റര്‍ ദൂരമുള്ള റോഡി​െൻറ പകുതി ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗം ഉള്‍പ്പെടെ അഞ്ചടിയോളം പൊക്കത്തില്‍ കാട് വളര്‍ന്നതുമൂലം ജനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും കൂടുതലായിരുന്നു. വെച്ചൂച്ചിറ-മന്ദമരുതി റോഡിലെ കണ്ണങ്കര ജങ്ഷനില്‍നിന്ന് ചേത്തയ്ക്കല്‍-കൂത്താട്ടുകുളം റോഡി​െൻറ തുടക്കത്തിലേക്ക് ഇറങ്ങാവുന്ന എളുപ്പവഴിയാണിത്. 10 അടി വീതിയുള്ള റോഡില്‍ ഇപ്പോഴും വാഹനയാത്ര അസാധ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story