Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമല കർമസമിതി...

ശബരിമല കർമസമിതി പ്രകടനവും ധർണയും നടത്തി

text_fields
bookmark_border
അടൂർ: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നാമജപത്തോടെ അടൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനവും ധർണയും നടത്തി. അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ അയ്യപ്പ സ്തുതികൾ ഏഴുതിയ കടലാസുകൾ ക്ഷേത്രവഞ്ചിയിൽ നിക്ഷേപിച്ച്്്്്്്്്്്്്്് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ പി.ജി. ശശികല ഉദ്ഘാടനം െചയ്തു. നഗരംചുറ്റി പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ പ്രകടനം പൊലീസ് തടഞ്ഞതോടെ സമരക്കാർ കുത്തിയിരുന്ന് നാമജപം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി മേഖല സെക്രട്ടറി വി.കെ. ചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. ശബരിമല തന്ത്രിയുടെ തീരുമാനത്തിൽ സംരക്ഷണസമിതി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം അറിയിച്ചു. എസ്. അഭിലാഷ്, അരുൺ ശർമ, രാജേഷ് പഴകുളം, എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story