Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലയാള കാർട്ടൂണി​െൻറ...

മലയാള കാർട്ടൂണി​െൻറ ശതാബ്​ദി ആഘോഷങ്ങൾക്ക്​ തെങ്ങമത്ത് തുടക്കം

text_fields
bookmark_border
അടൂർ: മലയാളത്തിലെ ആദ്യ കാർട്ടൂണി​െൻറ ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷത്തിന് 24ന് തെങ്ങമത്ത് തുടക്കമാകും. 1919ൽ കൊല്ലം ജില്ലയിൽനിന്ന് പ്രസിദ്ധീകരിച്ച വിദൂഷകൻ മാസികയിലാണ് 'മഹാക്ഷാമദേവത' പേരിൽ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ക്ഷാമം ഒരുദേവതയായി വന്ന് മനുഷ്യനെ പട്ടിണിക്കിട്ടു കൊല്ലുന്നതായിരുന്നു കാർട്ടൂണി​െൻറ ആശയം. തുവയൂർ ശിലാ മ്യൂസിയത്തി​െൻറയും തെങ്ങമം യു.പി സ്കൂളി​െൻറയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരിയിൽ അടൂരിൽ സെമിനാറും കാർട്ടൂണിസ്റ്റ് സംഗമവും സംഘടിപ്പിക്കും. 24ന് രാവിലെ ഒമ്പതിന് തെങ്ങമം യു.പി സ്കൂളിൽ ലോകപ്രശസ്തമായ ആയിരത്തിൽപരം കാർട്ടൂണുകളുടെയും നൂറിൽപരം കാർട്ടൂൺ മാസികകളുടെയും പ്രദർശനം നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന ശതാബ്ദി ആഘോഷപരിപാടികൾ കാർട്ടൂണിസ്റ്റ് ജിതേഷ്ജി 'മഹാക്ഷാമദേവത' വരച്ച് ഉദ്ഘാടനം ചെയ്യും. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ വിനോബ്, ജോഷി ജോർജ്, മധു ഒാമല്ലൂർ എന്നിവരെ ആദരിക്കും. പി.ടി.എ പ്രസിഡൻറ് ജയൻ ബി.തെങ്ങമം അധ്യക്ഷതവഹിക്കും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് ജി. പ്രസന്നകുമാരി പ്രതിഭകളെ ആദരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story