Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹർത്താൽ: ജില്ലയിൽ

ഹർത്താൽ: ജില്ലയിൽ പൂർണം

text_fields
bookmark_border
പത്തനംതിട്ട: ശബരിമല സംരക്ഷണ സമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. ഏതാനും ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് സർവിസ് നടത്തിയത്. പല സ്ഥലങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും നിരത്തിലിറക്കിയില്ല. ഹർത്താലിന് അനുഭാവം പ്രകടിപ്പിച്ച് ബി.ജെ.പി നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. കോഴഞ്ചേരി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടത്തിയ ഹര്‍ത്താല്‍ സമാധാനപരം. ആറന്മുള, കോഴഞ്ചേരി, കിടങ്ങന്നൂര്‍, പുല്ലാട്, അയിരൂര്‍ പ്രദേശങ്ങളിലെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. ആറന്മുളയില്‍ പ്രകടനത്തിന് ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാര്‍, മനു, ഷീല സോമശേഖരന്‍, പ്രഭ ബേബി, രാധാകൃഷ്ണന്‍ എന്നിവരും കിടങ്ങന്നൂരില്‍ ബി.ജെ.പി ജില്ല പ്രസിഡൻറ് അശോകന്‍ കുളനട, കര്‍ഷക മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡൻറ് പി. സുരേഷ് കുമാര്‍, ബാലകൃഷ്ണ പിള്ള, അജീഷ്, പ്രിജിത് എന്നിവരും ആറാട്ടുപുഴയില്‍ മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡൻറ് രാധാമണിയമ്മ, വസന്ത കുമാര്‍, സജിത് കുമാര്‍, പ്രമോദ് എന്നിവരും കോഴഞ്ചേരിയില്‍ ഷിബു കോറുകാട്ട്, നന്ദകുമാര്‍, കെ.കെ. അരവിന്ദാക്ഷന്‍ നായര്‍, അയ്യപ്പന്‍കുട്ടി, സന്തോഷ്, ബാലകൃഷ്ണന്‍ നായര്‍, കെ.പി. സോമന്‍ എന്നിവരും നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story