Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെരുനാട് ബഥനി...

പെരുനാട് ബഥനി ആശ്രമത്തില്‍ ശതാബ്​ദി സമാപന സമ്മേളനം

text_fields
bookmark_border
പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭ റാന്നി - പെരുനാട് ബഥനി ആശ്രമത്തിലെ ശതാബ്ദി സമാപന സമ്മേളനം ഞായറാഴ്ച നടക്കും. ഉച്ചക്ക് 2.40ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ബഥനി ശതാബ്ദി അവാര്‍ഡ് സമര്‍പ്പിക്കും. ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ വിശിഷ്ടാതിയാവും. ഫാ. ഡോ. ടി.ജെ. ജോഷ്വ മുഖ്യസന്ദേശം നൽകും. ബഥനി ശതാബ്ദി സ്മരണിക പ്രകാശനം ആേൻറാ ആൻറണി എം.പിയും ബഥനി പഞ്ചാംഗം പ്രമുക്തി രാജു എബ്രഹാം എം.എൽ.എയും ബഥനി ചരിത്രഗ്രന്ഥ പ്രകാശനം സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണും നിര്‍വഹിക്കും. മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മൻ, ഗിരിജ മധു, ബീന സജി എന്നിവര്‍ സംസാരിക്കും. വാർത്തസമ്മേളനത്തില്‍ സുപ്പീരിയര്‍ ഫാ. സഖറിയ ഒ.ഐ.സി, സെക്രട്ടറി ഫാ. മത്തായി ഒ.ഐ.സി, ശതാബ്ദി ജനറല്‍ കണ്‍വീനര്‍ ഫാ. ബഞ്ചമിന്‍ ഒ.ഐ.സി എന്നിവര്‍ പങ്കെടുത്തു. പൊലീസിേൻറത് നിയമവിരുദ്ധ നടപടികൾ -തിരുവഞ്ചൂർ രാധാകൃഷ്ണൻ പന്തളം: ശബരിമലയിൽ യുവതികളുടെ പ്രവേശനവുമായി ബന്ധപെട്ട് പൊലീസ് നിയമവിരുദ്ധ നടപടികളാണ് സ്വീകരിച്ചതെന്നു പന്തളം കൊട്ടാരത്തിൽ കൊട്ടാരം ഭാരവാഹികളെ കാണാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊലീസ് ജാക്കറ്റ് ധരിച്ചുവന്ന സ്ത്രീക്കെതിരെയും പൊലീസ് വേഷം എത്തിച്ചുകൊടുത്തവർക്കെതിരെയും അന്വേഷണം നടത്തി നടപടി എടുക്കണം. ഭരണഘടന നിലവിൽ വരുന്നതിനു മുമ്പുള്ള വിശ്വാസ പ്രമാണവും കീഴ്‌വഴക്കങ്ങളും ലംഘിക്കപ്പെടരുത്. രാഷ്ട്രീയത്തിനതീതമായി കൊട്ടാരം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇദ്ദേഹത്തോടൊപ്പം കോൺഗ്രസ്‌ നേതാക്കളായ ഏഴംകുളം അജു, മാന്താനത് നന്ദകുമാർ, മനോജ്‌, രഘുനാഥ്‌, ഡി. എൻ. തൃദീപ്, വൈ. യാക്കൂബ്, നൗഷാദ് റാവുത്തർ, രഘു പെരുംപുളിക്കൽ എന്നിവരും കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി പി. എൻ. നാരായണ വർമയെ കാണാൻ എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story