Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രകടനവും യോഗവും

പ്രകടനവും യോഗവും

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയെ കലാപഭൂമിയാക്കാനുള്ള സർക്കാറി​െൻറയും ബി.ജെ.പി, സംഘ്പരിവാർ സംഘടനകളുെടയും നീക്കങ്ങളിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തി. രാജീവ് ഭവൻ അങ്കണത്തിൽനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. പ്രതിഷേധയോഗം ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, സുനിൽ എസ്. ലാൽ, എം.സി. ഷെറിഫ്, സോജി മെഴുവേലി, കെ. ജാസിംകുട്ടി, എം.ജി. കണ്ണൻ, റോഷൻ നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വത്സൻ ടി. കോശി, മണ്ഡലം പ്രസിഡൻറ് റനീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ലോക ഭക്ഷ്യദിനാചരണം പന്തളം: കടക്കാട് എസ്.വി.എൽ.പി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ ലോക ഭക്ഷ്യദിനമാചരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എബ്രഹാം പി. സഖറിയ, പി. മനോജ് എന്നിവർ ക്ലാസ് എടുത്തു. ഭക്ഷണത്തിനുപയോഗിക്കുന്ന വിവിധയിനം സസ്യജാലങ്ങൾ പ്രഥമാധ്യാപിക പി. കമലാക്ഷി കുഞ്ഞമ്മ കുട്ടികൾക്ക് പരിചയപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story