Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാധ്യമപ്രവര്‍ത്തകരെ...

മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസ് രജിസ്​റ്റര്‍ ചെയ്തു

text_fields
bookmark_border
ശബരിമല: പമ്പയിലും നിലക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി കൂടുതല്‍ ഉന്നത െപാലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ടെലികമ്യൂണിക്കേഷന്‍ എസ്.പി എച്ച്. മഞ്ജുനാഥ്, സി.ബി.സി.ഐ.ഡി അനാലിസിസ് വിങ് എസ്.പി കെ.എസ്. സുദര്‍ശന്‍, എന്‍.ആര്‍.ഐ സെല്‍ എസ്.പി വി.ജി. വിനോദ്കുമാര്‍, കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി പി.കെ. മധു എന്നിവരെയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിയോഗിച്ചത്. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story