Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

പുതുക്കുളങ്ങര-മാതകത്തിൽപടി റോഡിൽ ദുരിതയാത്ര

text_fields
bookmark_border
തിരുവല്ല: കരാർ നടപടി പൂർത്തിയായി മാസങ്ങൾ പിന്നിട്ടും നിർമാണം ആരംഭിക്കാത്ത . പെരിങ്ങര പഞ്ചായത്തിലെ 10, 11 വാർഡുകൾക്ക് മധ്യത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡാണിത്. 20 വർഷം മുമ്പ് ടാറിങ് നടത്തിയ റോഡ് പൂർണമായും തകർന്നതോടെയാണ് കഴിഞ്ഞ ജനുവരിയിൽ ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പ​െൻറ ഫണ്ടിൽനിന്ന് 15 ലക്ഷം അനുവദിച്ചത്. എന്നാൽ, കരാർ നടപടി പൂർത്തിയായി ആറുമാസം പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാൻ കരാറുകാരൻ തയാറായിട്ടില്ല. മുഴുവൻ തകർന്ന റോഡിൽ ചെന്നയ്ക്കാട്ട് പടിയിൽ 100 മീറ്ററോളം ഭാഗത്ത് നിലനിൽക്കുന്ന വെള്ളക്കെട്ടും ജനങ്ങൾക്ക് ദുരിതമായിട്ടുണ്ട്. റോഡിൽ കെട്ടിനിൽക്കുന്ന മലിനജലം എലിപ്പനി അടക്കം സാംക്രമിക േരാഗഭീഷണിയും ഉയർത്തുന്നു. ഇരുചക്ര വാഹനയാത്ര പോലും സാധ്യമാകാത്ത റോഡിൽ സൈക്കിൾ യാത്രികരായ വിദ്യാർഥികളടക്കം ബുദ്ധിമുട്ടുന്നുണ്ട്. റോഡി​െൻറ നിർമാണം ഉടൻ ആരംഭിക്കാൻ കരാറുകാരൻ തയാറാകണമെന്നും അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധമടക്കം സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സി.പി.ഐ പെരിങ്ങര ടൗൺ കമ്മിറ്റി ഭാരവാഹികളായ രഞ്ജിത് ദേവരാജ്, കെ. ബി. മുരുകേഷ്, ബിജുകുമാർ പെരിങ്ങര എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story