Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകനത്ത മഴയിൽ റാന്നിയിൽ...

കനത്ത മഴയിൽ റാന്നിയിൽ തോടുകൾ നിറഞ്ഞൊഴുകി

text_fields
bookmark_border
റാന്നി: ദീർഘനേരം നീളുന്ന കനത്ത മഴ റാന്നിയിലെ വ്യാപാരികളെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. രണ്ടുദിവസമായി ഉച്ചകഴിഞ്ഞ് തുടങ്ങുന്ന കനത്ത മഴയിൽ പമ്പാനദിയും വലിയ തോടും കരകവിഞ്ഞൊഴുകി. പുനലൂർ-മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കരഭാഗത്ത് റോഡ് നിരപ്പിൽ വെള്ളംകയറി. റാന്നി-മല്ലപ്പള്ളി റോഡിൽ പുള്ളോലിൽ ഭാഗത്ത് വലിയതോട് നിറഞ്ഞ് പുരയിടങ്ങളിലേക്ക് വെള്ളംകയറി. മഴ കഴിഞ്ഞദിവസം അർധരാത്രി വരെ നീണ്ടതിനാൽ ടൗണിലെ വ്യാപാരികൾ ബുധനാഴ്ച പുലർച്ച വരെ ഉറങ്ങാതിരിക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് ജലപ്രളയത്തിൽ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ മുങ്ങി വൻ നാശനഷ്ടമാണുണ്ടായത്. അങ്ങാടി, പെരുമ്പുഴ, ഇട്ടിയപ്പാറ, മാമുക്ക് തുടങ്ങിയ ടൗൺ ഭാഗങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയതി​െൻറ ഭീതിയും നഷ്ടങ്ങളും ഒഴിഞ്ഞിട്ടില്ല. അതിനിടയിലാണ് അടിക്കടി ജലനിരപ്പ് ഉയരുന്നത്. റോഡിൽ ഓടകൾ ഇല്ലാത്തതും മണ്ണുവീണ് വഴി അടഞ്ഞുകിടക്കുന്നതും മഴവെള്ളം ഉയർന്ന് കടകളിലേക്ക് കയറാൻ സാധ്യതയൊരുക്കുന്നുണ്ട്. വളരെ ജാഗ്രതയോടെയാണ് വ്യാപാരികൾ കഴിയുന്നത്. മഴയുള്ള ദിവസങ്ങളിൽ രാത്രിയിൽ പലരും കടകളിൽ തന്നെ കഴിയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story