Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളി-പുല്ലാട്...

മല്ലപ്പള്ളി-പുല്ലാട് റോഡിലെ പഴയപൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് ഏഴുകോടി

text_fields
bookmark_border
പത്തനംതിട്ട: മല്ലപ്പള്ളി-പുല്ലാട് റോഡിലെ പഴയപൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതിന് ഏഴുകോടി അനുവദിച്ചതായി മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ മല്ലപ്പള്ളി-പുല്ലാട് റോഡി​െൻറ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം വെണ്ണിക്കുളം ജങ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മല്ലപ്പള്ളി-പടുതോട് വരെയും പടുതോട്-പുല്ലാട് വരെയും രണ്ട് ടെന്‍ഡറുകള്‍ ഇതിനായി വിളിക്കും. ജില്ലയിലെ 90 ശതമാനത്തോളം റോഡുകളുടെയും നവീകരണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നടപടിയെടുത്തു. കുന്നന്താനം-മല്ലപ്പള്ളി റോഡിനായി 22 കോടി, തിരുവല്ല-മല്ലപ്പള്ളി-ചേലക്കൊമ്പ് റോഡിന് 83 കോടി, മനക്കച്ചിറ- കുറ്റൂര്‍ റോഡിന് 32 കോടി എന്നിങ്ങനെ അനുവദിച്ചുകഴിഞ്ഞു. മറ്റു പല റോഡുകളുെടയും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ മല്ലപ്പള്ളി-പുല്ലാട് റോഡ് 2017-18 സി.ആര്‍.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.167 കോടി ചെലവിട്ടാണ് നിർമാണം നടത്തുന്നത്. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ആേൻറാ ആൻറണി എം.പി അധ്യക്ഷതവഹിച്ച ചടങ്ങില്‍ മുന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ നിര്‍മല മാത്യൂസ്, ശോശാമ്മ തോമസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ റെനി സനല്‍, റെജി ശാമുവേല്‍, മോന്‍സി കിഴക്കേടത്ത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ എസ്.വി. സുബിന്‍, റെജി തോമസ്, ദേശീയപാതാ വിഭാഗം സൂപ്രണ്ടിങ് എൻജിനീയര്‍ എസ്. സജീവ്, എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എ. സിനി, തദ്ദേശ സ്വയംഭരണ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story