Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസരസ്വതി സംഗീതോത്സവം...

സരസ്വതി സംഗീതോത്സവം തുടങ്ങി

text_fields
bookmark_border
പന്തളം: പന്തളം പ്രകാശ് ലോഡ്ജ് ഓഡിറ്റോറിയത്തിൽ . വെൺമണി സുകുമാരൻ ട്രസ്റ്റും സരസ്വതി വിജ്ഞാന കലാകേന്ദ്രവും ചേർന്നാണ് നവരാത്രി ആഘോഷ ഭാഗമായി സംഗീതോത്സവം നടത്തുന്നത്. പിന്നണി ഗായകൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രഫ. കടമ്മനിട്ട എം.ആർ. വാസുദേവൻപിള്ള അധ്യക്ഷത വഹിച്ചു. പി. നരേന്ദ്രൻ നായർ, ശാന്തമ്മ സുകുമാരൻ എന്നിവരെ ആദരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് നേടിയ ചേർത്തല ആർ. ജയദേവ്, ഗായിക ശുഭ രഘുനാഥ്, സംസ്ഥാന കലോത്സവങ്ങളിൽ ജേതാക്കളായവർ എന്നിവരെ അനുമോദിച്ചു. നഗരസഭ കൗൺസിലർ കെ.ആർ. രവി, സംഗീതോത്സവം ജനറൽ കൺവീനർ പന്തളം എൻ. സജിത് കുമാർ എന്നിവർ സംസാരിച്ചു. കാവാലം ശ്രീകുമാറി​െൻറ സംഗീതസദസ്സും ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story